ജൈവ കാർഷികോത്സവം ഇന്ന് സമാപിക്കും

ഓർഗാനിക് കേരള ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കാക്കനാട് ഓണം പാർക്കിൽ സംഘടിപ്പിച്ച ജൈവ കാർഷികോത്സവത്തിൽനിന്ന്
കാക്കനാട്
ഓർഗാനിക് കേരള ചാരിറ്റബിൾ ട്രസ്റ്റ് കാക്കനാട് ഓണം പാർക്കിൽ സംഘടിപ്പിച്ച ജൈവ കാർഷികോത്സവം ഞായറാഴ്‌ച സമാപിക്കും. കാക്കനാട് യൂത്ത് ഹോസ്റ്റലിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ കാർഷിക കേരളം പിന്നിട്ട ആറ് പതിറ്റാണ്ടുകൾ ലേഖന സമാഹാരം കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശിപ്പിക്കും.
തുടർന്ന് കർഷകസംഗമം, ജൈവകർഷകരെയും കർഷകതൊഴിലാളികളെയും ആദരിക്കൽ എന്നിവ നടക്കും. ജൈവ ഉൽപ്പന്ന പ്രദർശന വിപണന മേളയും യൂത്ത് ഹോസ്റ്റലിൽ ഒരുക്കിയിട്ടുണ്ട്. സെമിനാറുകൾ, ചർച്ചകൾ എന്നിവയും മേളയിൽ ഒരുക്കിയിട്ടുണ്ട്.
മേള സന്ദർശിക്കുന്നവർക്ക് കാർഷിക സർവകലാശാലയിൽനിന്നുള്ള വിത്ത്, വളം, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവ വിലക്കുറവിൽ ലഭിക്കും. പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും 40 ശതമാനം വിലക്കുറവുണ്ട്. മേള സന്ദർശിക്കുന്നവർക്ക് അഞ്ചിനം പച്ചക്കറിവിത്തുകൾ സൗജന്യമായി നൽകും.
ഓർഗാനിക് കേരള ചാരിറ്റബിൾ ട്രസ്റ്റ്, തേവര എസ്എച്ച് കോളേജ്, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് എന്നിവചേർന്നാണ് പരിപാടി നടത്തുന്നത്.











0 comments