ലഹരിക്കെതിരെ കുട്ടിക്കവിസംഗമം സംഘടിപ്പിച്ചു

ലഹരിയുടെ ദൂഷ്യഫലങ്ങൾക്കെതിരെ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളിൽ നടത്തിയ കുട്ടിക്കവിസംഗമം ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യുന്നു
വൈപ്പിൻ
സമൂഹത്തിൽ വ്യാപിക്കുന്ന ലഹരിയുടെ ദൂഷ്യഫലങ്ങൾക്കെതിരെ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിൽ കുട്ടിക്കവിസംഗമം സംഘടിപ്പിച്ചു. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ദൂഷ്യഫലങ്ങൾക്കെതിരെ വിദ്യാർഥികൾ എഴുതിക്കൊണ്ടുവന്ന കവിതകളും കഥകളും സിപ്പി പള്ളിപ്പുറത്തിന്റെ സാന്നിധ്യത്തിൽ അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഇ കെ ജയൻ അധ്യക്ഷനായി. കുട്ടികളുടെ കവിതകൾ അച്ചടിച്ച് തയ്യാറാക്കിയ സ്കൂൾ മാഗസിൻ പ്രകാശിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണി അജയൻ, സിപ്പി പള്ളിപ്പുറം ലഹരിക്കെതിരെ എഴുതിയ പുതിയ കവിത പ്രകാശിപ്പിച്ചു. പ്രധാനാധ്യാപകൻ സേവ്യർ പുതുശേരി, പ്രോഗ്രാം കോ–ഓർഡിനേറ്റർ ടി എസ് നവനീത്, ട്രീസ സിജി, വിജിലിൻ വർഗീസ് എന്നിവർ സംസാരിച്ചു. കുട്ടികൾ തയ്യാറാക്കിയ ലഘുനാടകവും അവതരിപ്പിച്ചു.










0 comments