ad
Deshabhimani

വെർച്വൽ അറസ്റ്റിലൂടെ കോടികൾ തട്ടിയ കേസ്‌: പ്രതി അറസ്റ്റില്‍

arrested

ലക്ഷയ് ഗുപ്ത

വെബ് ഡെസ്ക്

Published on Mar 16, 2026, 01:49 AM | 1 min read

മട്ടാഞ്ചേരി


മട്ടാഞ്ചേരി സ്വദേശിനിയെ വെർച്വൽ അറസ്റ്റ് ചെയ്ത് മൂന്ന്‌ കോടിയോളം രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ. വെസ്റ്റ് ഡെല്‍ഹി സ്വദേശി ലക്ഷയ് ഗുപ്ത (24)യാണ് പിടിയിലായത്.

മട്ടാഞ്ചേരി എസിപി സി ആര്‍ സന്തോഷ്, മട്ടാഞ്ചേരി ഇൻസ്‌പെക്ടർ കെ എ ഷിബിൻ എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക പൊലീസ് സംഘം ഡൽഹിയിൽനിന്നാണ് പ്രതിയെ പിടികൂടിയത്.


കേസില്‍ നാലു പ്രതികളെ നേരത്തേ പിടികൂടിയിരുന്നു. മട്ടാഞ്ചേരി സ്വദേശിനിയെ വീഡിയോ കോൾ വിളിച്ച് കള്ളപ്പണം വെളുപ്പിക്കൽ, ക്രിപ്റ്റോ കറൻസി എന്നിവയുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ പേരിൽ മുംബൈ തിലക് നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വെർച്വൽ അറസ്റ്റ്‌ ചെയ്തിരിക്കുകയാണെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്‌. കേസില്‍നിന്ന്‌ ഒഴിവാക്കാമെന്ന്‌ പറഞ്ഞ്‌ 2,88,10,000 രൂപ ബാങ്ക് അക്കൗണ്ട് വഴി തട്ടിയെടുക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home