ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

ജോസ് വർഗീസ്, സൂസൻ
കോതമംഗലം
ഭൂതത്താൻകെട്ട് വടാട്ടുപാറ റോഡിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കുട്ടമ്പുഴ ഉരുളൻതണ്ണി പുത്തൻപുരയ്ക്കൽ ജോസ് വർഗീസ് (65), ഭാര്യ സൂസൻ (സൂസി- –60) എന്നിവരാണ് മരിച്ചത്.
ഞായർ രാവിലെ 10ന് തുണ്ടം ഭാഗത്താണ് അപകടം. ഗുരുതര പരിക്കേറ്റ ഇരുവരെയും ബസ് ജീവനക്കാരും യാത്രികരും ചേർന്ന് ഉടൻ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൂസന്റെ വടാട്ടുപാറയിലുള്ള സഹോദരന്റെ വീട്ടിലേക്കുള്ള യാത്രമധ്യേയാണ് അപകടം.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം തിങ്കൾ പകൽ 11ന് കുട്ടമ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജിനോബി, നിയോബി. മരുമകൻ: ആൽബിൻ ഷാജു.










0 comments