ad
Deshabhimani

കാർ മതിലിലിടിച്ച് അപകടം; യാത്രക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടു

Accident

കാക്കനാട് കൊല്ലംകുടി റോഡിൽ നിയന്ത്രണം വിട്ട കാർ വീടിന്റെ മതിലിലേക്കും ഗേറ്റിലേക്കും ഇടിച്ചുകയറി തകർന്ന നിലയിൽ

വെബ് ഡെസ്ക്

Published on Sep 14, 2026, 02:51 AM | 1 min read

കാക്കനാട്


കാക്കനാട്- കൊല്ലംകുടിമുകൾ റോഡിൽ നിയന്ത്രണംവിട്ട കാർ വീടിന്റെ ഗേറ്റിലേക്കും മതിലിലേക്കും ഇടിച്ചുകയറി അപകടം. കൊല്ലംകുടിമുകൾ കുന്നിപ്പാടം റോഡിലെ സ്വകാര്യ ടർഫിനുസമീപമുള്ള വളവിൽ ഞായർ വൈകിട്ട് 5.37 -ഓടെയാണ് സംഭവം.


കയറ്റം കയറിവന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് റോഡരികിലെ ‘തപസ്യ’യിൽ അനിൽകുമാറിന്റെ വീടിന്റെ ഗേറ്റിന്റെ പില്ലറിലേക്കും മതിലിലേക്കും ഇടിച്ചുകയറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ വീടിന്റെ ഗേറ്റും മതിലും തകർന്നു.


അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്ന മാവേലിക്കര സ്വദേശികളായ രണ്ടു യാത്രക്കാരെ നാട്ടുകാരും വീട്ടുകാരും ചേർന്ന് കാറിന്റെ ചില്ല് തകർത്താണ് പുറത്തെടുത്തത്. തുടർന്ന് ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമികവിവരം. അപകടസമയത്ത് വീട്ടുമുറ്റത്ത് ആളുകളില്ലായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home