ad
Deshabhimani

മിനിമം വേതനം നടപ്പാക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട് ഓട്ടോമൊബൈൽ മേഖലയിൽ ജോലിചെയ്യുന്നവര്‍ക്ക് മിനിമം വേതനം നടപ്പാക്കണമെന്നും തൊഴിലാളിവിരുദ്ധ ലേബർകോഡ് പിൻവലിക്കണമെന്നും കേരള ഓട്ടോമൊബൈൽ സെയിൽസ് ആന്‍ഡ് സർവീസ് എംപ്ലോയീസ് അസോസിയേഷൻ(സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി മണിമോഹൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ മുരളി കൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി രജീഷ് ബാബു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരൻ, കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ വി രാഘവൻ, നഗരസഭ കൗൺസിലർ എം സേതു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി മഹേഷ് മണലിൽ പ്രവർത്തന റിപ്പോർട്ടും രഞ്ജിത്ത് പൊടിപ്പള്ളം രക്തസാക്ഷി പ്രമേയവും ലളിത അതിയാമ്പൂര് അനുശോചന പ്രമേയവും അവതരിപ്പിച്ചു. വിവിധ മത്സരപരീക്ഷകളിലും മറ്റു മേഖലയിലും ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. ഭാരവാഹികൾ അഡ്വ: ഷാലു മാത്യു ( പ്രസിഡന്റ്), ടി വി രഞ്ജിത്ത്, ഗീതു ഗണേഷ് (വൈസ് പ്രസിഡന്റുമാര്‍), മഹേഷ് മണലിൽ (സെക്രട്ടറി), ജിൻസ് ജോസഫ്, മുരളി കൃഷ്ണൻ (ജോയിന്റ് സെക്രട്ടറിമാർ), സതീഷ് ചന്ദ്രൻ (ട്രഷറർ)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home