ad
Deshabhimani

എംസി റോഡിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു

accident

എംസി റോഡിൽ പേഴയ്ക്കാപ്പിള്ളി എസ് വളവിൽ അപകടത്തിൽപ്പെട്ട മിനി ലോറി 

വെബ് ഡെസ്ക്

Published on Jul 16, 2026, 12:58 AM | 1 min read

മൂവാറ്റുപുഴ


എംസി റോഡിൽ പേഴയ്ക്കാപ്പിള്ളി എസ് വളവിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു. ബുധൻ വൈകിട്ട് നാലിനാണ് അപകടം.


പെരുമ്പാവൂർ ഭാഗത്തേക്ക് പോയ മിനി ലോറിയും എതിരെ വന്ന കാറുമാണ്‌ ആദ്യം കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട മിനി ലോറി  റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി. കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത സ്കൂട്ടറിലും ലോറി ഇടിച്ചു. ഇതിനിടെ പെരുമ്പാവൂർ ഭാഗത്തേക്ക് പോയ രണ്ടുപേർ സഞ്ചരിച്ച സ്കൂട്ടർ മിനി ലോറിയിൽ ഇടിച്ചു. കാർ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.


മൂവാറ്റുപുഴ അഗ്നി രക്ഷാനിലയം ഓഫീസർ നിസാർ പി മീരാന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി വാഹനങ്ങൾ നീക്കി. മൂവാറ്റുപുഴ പൊലീസും എത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home