ജില്ലയിൽ ആറിടത്ത് ഉപതെരഞ്ഞെടുപ്പുണ്ടാകും

പാലക്കാട്
ജില്ലയിൽ ത്രിതല പഞ്ചായത്തിലേക്ക് ആറിടത്ത് ഉപതെരഞ്ഞെടുപ്പ് നടക്കും. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കും രണ്ടുവീതം പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലേക്കും ഒരു നഗരസഭാ വാർഡിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ്. നിലവിൽ എംഎൽഎമാരായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എം ശശി (എൽഡിഎഫ്)യുടെ ഒഴിവിലേക്ക് പല്ലശന ഡിവിഷനിലും ചിറ്റൂർ നഗരസഭാ ചെയർപേഴ്‌സൺ സുമേഷ് അച്യുതന്റെ (യുഡിഎഫ്) ഒഴിവിലേക്ക് 24–ാം വാർഡിലും ഉപതെരഞ്ഞെടുപ്പുണ്ടാകും. അയിലൂർ പഞ്ചായത്ത് 16–ാം വാർഡംഗം എച്ച് അബ്ദുൾ ജലീൽ (യുഡിഎഫ്), പട്ടഞ്ചേരി പഞ്ചായത്ത് ഒമ്പതാം വാർഡംഗം സുഷമ മോഹൻദാസ് (എൽഡിഎഫ്) മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹേമാംബിക ഡിവിഷനിലെ എൽ ഇന്ദിര (എൽഡിഎഫ്) എന്നിവർ മരണപ്പെട്ട ഒഴിവിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് വരിക. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് അത്തിപ്പൊറ്റ ഡിവിഷൻ അംഗം കെ എം ഷമീറ (യുഡിഎഫ്) ഐസിഡിഎസ് സൂപ്പർവൈസറായി ജോലിയിൽ പ്രവേശിച്ചതോടെ രാജിവച്ച ഒഴിവിലും ഉപതെരഞ്ഞെടുപ്പുണ്ടാകും.









0 comments