Deshabhimani

ഉയർന്നു ചെന്പതാക

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയായ ബേബി ജോൺ നഗറിൽ സംഘാടകസമിതി ചെയർമാൻ കെ വി അബ്‌ദുൾഖാദർ 
പതാക ഉയർത്തുന്നു

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയായ ബേബി ജോൺ നഗറിൽ സംഘാടകസമിതി ചെയർമാൻ കെ വി അബ്‌ദുൾഖാദർ 
പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Oct 18, 2026, 01:00 AM | 1 min read

തൃശൂർ

സിഐടിയു ജില്ലാ സമ്മേളനത്തിന്‌ രക്തപതാക ഉയർന്നു. സംഘശക്തി വിളിച്ചോതിയും പുതിയ പോരാട്ടങ്ങൾക്ക്‌ ദിശാബോധം പകർന്നും പ്രതിനിധി സമ്മേളനം ഞായറാഴ്‌ച തുടങ്ങും. കയ്‌പമംഗലം സി ഒ പ‍ൗലോസ്‌ സ്‌മൃതി മണ്ഡപത്തിൽനിന്ന്‌ പ്രയാണമാരംഭിച്ച പതാകജാഥയും നെല്ലങ്കരയിൽ കെ വി ജോസ്‌ സ്‌മൃതി മണ്ഡപത്തിൽനിന്ന്‌ ആരംഭിച്ച കൊടിമരജാഥയും എം എ കൃഷ്‌ണൻ, ഇ കെ മേനോൻ, സി എം ഫ്രാൻസിസ്‌‍, കെ എ കൊച്ചാപ്പു എന്നിവരുടെ സ്‌മൃതി മണ്ഡപങ്ങളിൽനിന്ന്‌ ആരംഭിച്ച ദീപശിഖാ ജാഥകളും അഴീക്കോടൻ രക്തസാക്ഷിനഗർവഴി ശനി വൈകിട്ട്‌ നടുവിലാലിൽ സംഗമിച്ചു. തുടർന്ന്‌ പാലസ്‌ ഗ്ര‍ൗണ്ടിന്‌ സമീപം പൊതുസമ്മേളന നഗരിയിലെത്തി. ജാഥാ ക്യാപ്‌റ്റൻ ലത ചന്ദ്രനിൽ നിന്ന്‌ കൊടിമരം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ്‌ ഏറ്റുവാങ്ങി. ജാഥാ ക്യാപ്‌റ്റൻ പി കെ ഷാജനിൽനിന്ന്‌ പതാക ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ ഏറ്റുവാങ്ങി. തുടർന്ന്‌ ബേബിജോൺ നഗറിൽ സംഘാടകസമിതി ചെയർമാൻ കെ വി അബ്‌ദുൾഖാദർ പതാക ഉയർത്തി. ക്യാപ്‌റ്റൻ ആർ വി ഇക്‌ബാലിൽനിന്ന്‌ മുഖ്യ ദീപശിഖ യു പി ജോസഫ്‌ ഏറ്റുവാങ്ങി തെളിയിച്ചു. എം എം വർഗീസ്‌, എം കെ കണ്ണൻ എന്നിവർ പങ്കെടുത്തു. പ്രതിനിധി സമ്മേളനം ഷീല അലക്സ്‌–ബാബു എം പാലിശേരിനഗറിൽ (തൃശൂർ റീജണൽ തിയറ്റർ) ഞായർ രാവിലെ 10ന്‌ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ദീപ കെ രാജൻ ഉദ്‌ഘാടനം ചെയ്യും. സിഐടിയു നേതാക്കളായ കെ എൻ ഗോപിനാഥ്‌, എം കെ കണ്ണൻ, സി ബി ചന്ദ്രബാബു, കെ കെ പ്രസന്നകുമാരി, കെ കെ ദിവാകരൻ എന്നിവർ പങ്കെടുക്കും. 398 പ്രതിനിധികളും 10 സ‍ൗഹാർദ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. തിങ്കൾ വൈകിട്ട്‌ 4.30ന്‌ സിഎംഎസ്‌ സ്‌കൂൾ പരിസരത്തുനിന്ന്‌ തൊഴിലാളി പ്രകടനം ആരംഭിക്കും. തുടർന്ന്‌ ബേബിജോൺ നഗറിൽ (പാലസ്‌ ഗ്ര‍ൗണ്ട്‌) നടക്കുന്ന പൊതുസമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home