Deshabhimani

പോക്സോ കേസ്: പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം

പോക്സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പയ്യോളി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്  ബാരിക്കേഡ് തകർത്ത് സ്റ്റേഷനിലേക്ക് പ്രവേശിച്ചപ്പോൾ

പോക്സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പയ്യോളി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ബാരിക്കേഡ് തകർത്ത് സ്റ്റേഷനിലേക്ക് പ്രവേശിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Oct 18, 2026, 01:58 AM | 1 min read

മണിയൂർ പോക്സോ കേസിൽ അതിജീവിതയ്ക്ക് നീതിയാവശ്യപ്പെട്ട്‌ മണിയൂർ ജനകീയ ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച്‌ സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് തകർത്ത് സമരക്കാർ സ്റ്റേഷനകത്ത് കടന്നു. പ്രതിയെ പയ്യോളി പൊലീസ് സംരക്ഷിക്കുന്നുവെന്നതാണ്‌ ആക്ഷൻ കമ്മിറ്റിയുടെ പ്രധാന ആരോപണം. ശനി വൈകിട്ട് നാലോടെ സ്റ്റേഷൻ പ്രധാന ഗേറ്റിൽ പൊലീസ് മാർച്ച്‌ ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു. ഇതോടെ സമരക്കാർ പൊലീസുമായി വാക്കുതർക്കമുണ്ടായി. ഉന്തും തള്ളുമായതോടെ സമരക്കാർ ബാരിക്കേഡ് ഇളക്കിമാറ്റി സ്റ്റേഷൻ മുറ്റത്തേക്ക് കയറുകയായിരുന്നു. സമരക്കാരിലൊരാളെ പൊലീസ്‌ പിടിച്ചുവച്ചതും സംഘർഷത്തിനിടയാക്കി. പ്രതിഷേധം കനത്തതോടെ ഇയാളെ വിട്ടയച്ചു. മാർച്ച്‌ മണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷഹബാത്ത് ജൂന ഉദ്ഘാടനംചെയ്തു. പി സബീഷ് അധ്യക്ഷനായി. അഹമ്മദ് സാലി, പി ടി കെ മുഹമ്മദ് അലി, പി കെ സി അബ്ദുള്ള, പഞ്ചായത്തംഗങ്ങളായ ടി ജസീല, അഫ്സത്ത്, എ വി ഗിമേഷ്, പി ടി രാജേഷ് എന്നിവർ സംസാരിച്ചു. പ്രതിയുടെ ജാമ്യം റദ്ദാക്കുന്നതിനുള്ള അപേക്ഷ കോടതിയിൽ നൽകിയിട്ടുണ്ടെന്ന്‌ പൊലീസ് പറഞ്ഞതായി സമരക്കാർ മാധ്യമങ്ങളോട് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home