Deshabhimani

അമ്പലപ്പുഴയിൽ 
നെല്ല്‌ സംഭരണം പാളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2026, 01:55 AM | 1 min read

അമ്പലപ്പുഴ

കൊയ്തു കൂട്ടിയ നെല്ല് സംഭരിക്കാത്തതിനെ തുടർന്ന് കർഷകർ ദുരിതത്തിൽ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആറാം വാർഡിലെ ഉപ്പുങ്കൽ പാടശേഖരത്തെ നെല്ലാണ് കൊയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും സംഭരണം നടക്കാത്തത്. 28 ഏക്കറിൽ ഒമ്പത്‌ കർഷകരാണ് കൃഷിയിറക്കിയത്. ഏക്കറിന് 25000 മുതൽ 30,000 രൂപ വരെ ഓരോരുത്തരും ചെലവഴിച്ച്‌ 250 ക്വിന്റലോളം നെല്ല്‌ വിളവെടുത്തു. പുറംബണ്ടിലെ ചിറയിൽ കൂട്ടിയ നെല്ല് പ്ലാസ്റ്റിക് വിരിയിട്ട് മൂടിയെങ്കിലും തുലാവർഷം ആരംഭിച്ചതോടെ ഇവ കിളിർത്ത് നശിക്കുമെന്ന ആശങ്കിയിലാണ് കർഷകർ. നെല്ല് സംഭരിക്കണമെന്ന ആവശ്യമുന്നയിച്ച് പാഡി മാർക്കറ്റിങ് ഓഫീസറെ സമീപിച്ചതിന്റെ ഭാഗമായി മില്ലുടമയുടെ ഏജന്റെത്തിയെങ്കിലും ക്വിന്റലിന് 15 കിലോ കിഴിവ് ആവശ്യപ്പെട്ടു. കുറഞ്ഞ കിഴിവിൽ നെല്ല് സംഭരിക്കുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളാൻ ബന്ധപ്പെട്ടവർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home