Deshabhimani

print edition ശബരിപാത പൊളിക്കാൻ കേന്ദ്രമന്ത്രി

Suresh Gopi.jpg

സുരേഷ്‌ ഗോപി

വെബ് ഡെസ്ക്

Published on Oct 18, 2026, 12:53 AM | 1 min read

കോട്ടയം : നിർദിഷ്ട അങ്കമാലി–എരുമേലി ശബരി റെയിൽപാത നടപ്പാക്കില്ലെന്ന സൂചന നൽകി കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി. പാത സംബന്ധിച്ച്‌ കേന്ദ്രസർക്കാർ പുനർചിന്തനവും പുനർനിർണയവും നടത്തുമെന്ന്‌ അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. നിലവിൽ അംഗീകരിക്കപ്പെട്ട രീതിയിൽ അങ്കമാലിയിൽ തുടങ്ങി എരുമേലിയിൽ അവസാനിക്കുന്ന രീതിയിലായിരിക്കില്ല പാതയെന്നാണ്‌ സൂചനകൾ.


"ശബരിപാത ഏതായിരിക്കണമെന്ന്‌ പുനർനിർണയം നടത്തും. ആർക്കൊക്കെ റെയിൽ സ‍ൗകര്യം നൽകണമെന്ന്‌ പഠനം നടത്തിവരികയാണ്‌. ഏത്‌ പ്രദേശത്തുനിന്നാണ്‌ ഏറ്റവുമധികം ആളുകൾ ശബരിമലയിലേക്ക്‌ വരുന്നതെന്ന്‌ പരിശോധിച്ച്‌, അവർക്ക്‌ എളുപ്പത്തിലെത്താൻ പറ്റുന്ന യഥാർഥ ശബരി പാതയായിരിക്കും സ്ഥാപിക്കുന്നത്‌. അത്‌ ഏതാണെന്ന്‌ ഇപ്പോൾ പറയാൻ പറ്റില്ല.


ഇതുസംബന്ധിച്ച്‌ ഞാൻ നിർദേശങ്ങൾ കൊടുത്തിട്ടുണ്ട്‌. കാര്യങ്ങൾ മന്ത്രാലയം ചെയ്യും' – സുരേഷ്‌ ഗോപി പറഞ്ഞു. ദീർഘകാലമായി മുടങ്ങിക്കിടന്ന ശബരിപാതക്ക്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ ഇടപെടലിൽ ജീവൻവച്ചിരുന്നു. സ്ഥലമേറ്റെടുപ്പിനുള്ള നടപടികൾ നടന്നുവരുമ്പോഴാണ്‌ സർക്കാർ മാറിയത്‌.


പിന്നീട്‌ കലക്ടർമാരുടെ റിപ്പോർട്ട്‌ തേടിയതല്ലാതെ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതിനിടെയാണ്‌ നിലവിലെ ശബരിപാതയുടെ റൂട്ട്‌തന്നെ പൊളിച്ചെഴുതുമെന്ന രീതിയിൽ കേന്ദ്രമന്ത്രി പ്രതികരിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home