print edition മെസിക്ക് ഇടവേള; ഇനി കിഫ്ബിയുടെ നെഞ്ചത്ത്

കണ്ണൂരിൽ ഉൾപ്പെടെ വ്യവസായ പാർക്ക് തുടങ്ങാൻ സർക്കാർ തീരുമാനിച്ചതും ഭൂമി ഏറ്റെടുക്കുമെന്നുമുള്ള വിവരം നിയമസഭയിൽ അറിയിച്ചത്
തിരുവനന്തപുരം : മെസി കഥകൾ മാറ്റിവച്ച് യുഡിഎഫ് പത്രം അടുത്ത അപസർപ്പക എപ്പിസോഡുകളിലേക്ക്. അഴിമതി നിരോധന നിയമം, തട്ടിപ്പ്, സ്പോൺസർ, അന്വേഷണ പരിധി, ഒൗദ്യോഗിക പദവി ദുരുപയോഗം, ഇടപാടിന്റെ മറവ്, വഴിവിട്ട നീക്കം, സർക്കാർ രേഖ ദുരുപയോഗം, കോടികൾ നഷ്ടം! ഇതൊക്കെയായിരുന്നു മെസി കഥയിലെ ചേരുവകൾ. അതു പൊളിഞ്ഞതോടെയാണ് കിഫ്ബിയുടെ നെഞ്ചത്ത് കയറുന്നത്.
കണ്ണൂർ വ്യവസായ പാർക്കിന് സ്ഥലമെടുത്തത് ബജറ്റും മന്ത്രിസഭയും അറിഞ്ഞില്ലത്രെ! തീർന്നില്ല, വിദഗ്ധ റിപ്പോർട്ടില്ല, പഠനമില്ല. കണ്ണൂരിൽ മാത്രമെന്തിന് ഭൂമിയെന്ന സംശയവും. അതേ വാർത്തയിൽ പറയുന്നു; 2016ലെ ബജറ്റ് പ്രഖ്യാപനത്തിന്റെ മറവിലായിരുന്നു ഇടപാടെന്ന്. വലിയ ഹൈപ്പിൽ വന്നിട്ട് അവസാനം പത്രത്തിന്റെ ഉള്ളിലിരുപ്പ് അറിയാതെ പറഞ്ഞുപോയി.
‘വിശദമായ വിജിലൻസ് അന്വേഷണം വേണം.’ അഞ്ചുമാസത്തിനിടെ പ്രഖ്യാപിച്ച എസ്ഐടിയിൽ പലതും മനോരമയുടെ ശുപാർശയാണോ? സുധ പിള്ളയുടെ അവലോകന റിപ്പോർട്ട് പരിശോധിച്ചാലും അവരുടെ ‘കണ്ടെത്തലുകൾ’ നിരത്തിയിരിക്കുന്നത് കാണാം. കണ്ണൂരിൽ വ്യവസായ പാർക്ക് തുടങ്ങാൻ സർക്കാർ തീരുമാനമുള്ളതും ഗസറ്റ് വിജ്ഞാപനം നടത്തിയതുമാണ്. നിയമസഭയിലും അത് ചർച്ചയായതാണ്.








0 comments