Deshabhimani

print edition "രാജ്യത്തിന്റെ സമരചരിത്രമാണ് മാതൃക'; ഐഷി ഘോഷ്

aishe ghosh

ഐഷി ഘോഷ്

avatar
കെ എ നിധിൻ നാഥ്‌

Published on Oct 18, 2026, 12:50 AM | 1 min read

തൃശൂർ : ഡൽഹി പ്രക്ഷോഭത്തിൽ മുന്നണിപ്പോരാളി. സംഘപരിവാറിനെതിരായ പോരാട്ടത്തിന്റെ ഉ‍ൗർജവും കരുത്തുമാണ് എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷ്. ഇന്ത്യൻ യുവതയുടെ സമരവഴിയെക്കുറിച്ച്‌ ദേശാഭിമാനിയോട്‌ സംസാരിക്കുന്നു.


​സമരം കൂടുതൽ 
ഇടങ്ങളിലേക്ക്‌


എല്ലാ സംസ്ഥാനങ്ങളിലേക്കും സമരം പടരുകയാണ്‌. ഓരോ ദിവസവും കൂടുതൽപേരെ അണിനിരത്തി രാജ്യവ്യാപക ജനകീയമുന്നേറ്റമാക്കി മാറ്റും. യുവതലമുറ ഇ‍ൗ വ്യവസ്ഥിതിയിൽ മാറ്റം വരണമെന്ന്‌ ആഗ്രഹിക്കുകയും അതിനുള്ള വഴിതേടുകയുമാണ്‌. മറ്റു രാജ്യങ്ങളിൽ സംഭവിച്ചത് ഇവിടെ ആവർത്തിക്കേണ്ടതില്ല.


അത് നമ്മളുടെ മാതൃകയല്ല. ഈ രാജ്യത്തിന്റെ സമരചരിത്രമാണ് നമ്മുടെ മാതൃക. ആർഎസ്എസിന് അത് മനസ്സിലാകില്ല. കാരണം അവർ പിന്തുടരുന്ന ചരിത്രം ഹിറ്റ്‌ലറുടേതാണ്‌. നമ്മുടെ ചരിത്രം അംബേദ്‌കറുടെയും മഹാത്മാഗാന്ധിയുടെയും ഭഗത്‌സിങ്ങിന്റെയും സാവിത്രി ഫൂലെയുടെയുമാണ്‌.

​

ഗ്യാനേഷ്‌കുമാറിന്റെ 
രാജിയല്ല പ്രധാനം


ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കുമോ ഇല്ലയോ എന്നതിനപ്പുറം അദ്ദേഹം കുറ്റം ചെയ്തിട്ടുണ്ട്. അത്‌ ചോദ്യംചെയ്യേണ്ടത്‌ നമ്മുടെ ഉത്തരവാദിത്വമാണ്‌. ഗ്യാനേഷിനുമേൽ സർക്കാർ കുറ്റം ചുമത്തുകയും ജയിലിലടയ്‌ക്കുകയും ചെയ്യുന്നുണ്ടോ എന്നതാണ്‌ പ്രധാനം. സർക്കാർ ഗ്യാനേഷിനെ സംരക്ഷിക്കുന്നതിലൂടെ ചില വസ്തുതകൾ മറച്ചുവയ്‌ക്കാൻ ശ്രമിക്കുകയാണ്‌.

​

എസ്‌എഫ്‌ഐയുടെ പങ്ക്‌


രാജ്യത്തെ യുവത സംഘടിതമായി സമരത്തിനെത്തുന്നത്‌ വലിയ പ്രതീക്ഷയാണ്‌. വിവിധ വിദ്യാർഥി പ്രസ്ഥാനങ്ങളും യുവാക്കളും ഒന്നിച്ച് തെരുവിലിറങ്ങി സർക്കാരിനെ ചോദ്യംചെയ്യുന്നു.12 വർഷത്തിനിടയിൽ ഈ സർക്കാരിന്റെ നടപടികളിൽ അവർക്ക് വലിയ അമർഷമുണ്ട്‌.


അതാണ്‌ സമരമായത്‌. ഇ‍ൗ മുന്നേറ്റത്തിൽ എസ്എഫ്ഐക്ക് വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കാനുമുണ്ട്. കാലവസ്ഥയടക്കം എന്തെല്ലാം പ്രതിസന്ധികളുണ്ടായാലും സമരം തുടരുകതന്നെചെയ്യും. ഡൽഹിയിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്ന മേയിലും ജൂണിലുമെല്ലാം സമരം ചെയ്‌തിട്ടുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home