ad
Deshabhimani

കെഎസ്ആർടിസി ബസും പിക്കപ് മിനിലോറിയും കൂട്ടിയിടിച്ചു

മുത്തോലപുരത്ത് വാഹനാപകടം; ഒരാൾക്ക് പരിക്ക്

Accident

കെഎസ്ആർടിസി ബസും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടം

വെബ് ഡെസ്ക്

Published on Jul 31, 2026, 01:02 AM | 1 min read

കൂത്താട്ടുകുളം


ഇലഞ്ഞി മുത്തോലപുരം പള്ളിത്താഴത്ത് കെഎസ്ആർടിസി ബസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം. പാലായിൽനിന്ന്‌ എറണാകുളത്തേക്ക് പോയ പിക്കപ്‌ മിനിലോറിയും, വൈക്കത്തുനിന്ന്‌ തൊടുപുഴയിലേക്ക് പോയ കെഎസ്ആർടിസി ബസുമാണ് കൂട്ടിയിടിച്ചത്.


പരിക്കേറ്റ പിക്കപ്‌ ഡ്രൈവർ നെടുങ്കണ്ടം സ്വദേശി ചെറുവില പുത്തൻപുരയിൽ അനൂപിനെ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്‌ യാത്രക്കാർക്ക്‌ നിസാര പരിക്കേറ്റു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home