ഡിവൈഎഫ്ഐ പ്രതിഷേധ ധർണ നടത്തി
വടക്കേക്കരയിലെ മണൽക്കൊള്ളക്കാരെ അറസ്റ്റ് ചെയ്യണം

വടക്കേക്കരയിലെ മണൽക്കൊള്ളക്കാരെ പിടികൂടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ബ്ലോക്ക് ട്രഷറർ അഖിൽ ബാവച്ചൻ ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
വടക്കേക്കര പഞ്ചായത്തിൽ ഓപ്പറേഷൻ വാഹിനി പദ്ധതിയുടെ മറവിൽ മണൽക്കൊള്ള നടത്തിയ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുക, ജില്ലാപഞ്ചായത്ത് മൂത്തകുന്നം ഡിവിഷൻ അംഗത്തിന്റെ ഭർത്താവിന് മണൽക്കടത്തിലുള്ള പങ്ക് അന്വേഷിക്കുക, പൊലീസ് അന്വേഷണം ഊർജിതമാക്കുക എന്നീ ആവശ്യങ്ങളുയർത്തി ഡിവൈഎഫ്ഐ വടക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.
പറവൂർ ബ്ലോക്ക് ട്രഷറർ അഖിൽ ബാവച്ചൻ ഉദ്ഘാടനം ചെയ്തു. വടക്കേക്കര മേഖലാ ട്രഷറർ ടി ബി ശ്രീഹരി അധ്യക്ഷനായി.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നടന്ന മണൽക്കൊള്ളയിലെ പ്രതികളെ കോൺഗ്രസ് നേതൃത്വം സംരക്ഷിക്കുകയാണെന്നും, അഴിമതിക്ക് കൂട്ടുനിന്ന കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടി വേണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ എസ് സനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അച്ചു രഞ്ജൻ, വാർഡ് അംഗം നീതു സുമേഷ്, അഖിൽദേവ്, അമൽ രാജീവ് എന്നിവർ സംസാരിച്ചു.










0 comments