ad
Deshabhimani

തോടിന്റെ ഭിത്തിയിടിഞ്ഞു; 
വാഹനങ്ങൾ തോട്ടിലേക്ക് വീണു

accident

കൂനംതൈ അമ്പലം റോഡിൽ അപ്പാർട്ട്മെന്റിലെ പാർക്കിങ്ങിനോടുചേർന്ന് തോടിന്റെ ഭിത്തിയിടിഞ്ഞ നിലയിൽ

വെബ് ഡെസ്ക്

Published on Aug 24, 2026, 03:27 AM | 1 min read

കളമശേരി


തോടിന്റെ വശത്തെ ഭിത്തിയിടിഞ്ഞ് നാല് ഇരുചക്രവാഹനങ്ങൾ തോട്ടിലേക്ക് വീണു. കൂനംതൈ അമ്പലം റോഡിൽ എ കെ ജി റോഡിലേക്കുള്ള വഴിയിലാണ് സ്വകാര്യ അപ്പാർട്ട്മെന്റിലെ വാഹന പാർക്കിങ്ങിനോടുചേർന്ന് തോടിന്റെ വശം തകർന്നത്. പൊട്ടച്ചാൽതോടും പത്തടിപ്പാലം തോടും ചേർന്ന് ഇടപ്പള്ളി ഭാഗത്തേക്ക് ഒഴുകുന്ന തോടിന്റെ വശമാണ് ഇടിഞ്ഞത്.


പാർക്കിങ് ഏരിയയുടെ ഇരുമ്പുഫ്രെയിമും മാലിന്യങ്ങൾ സൂക്ഷിക്കുന്ന രണ്ട് വലിയ ഇരുമ്പുകൂടുകളും തോട്ടിലേക്ക് വീണു. എതിർവശത്തുള്ള സ്വകാര്യ കമ്പനിയുടെ ഭാഗത്തെ തോടിന്റെ വശം രണ്ടാഴ്ചമുമ്പ് ഇടിഞ്ഞിരുന്നു.


ഇടിഞ്ഞുവീണ മണ്ണും മറ്റ് അവശിഷ്ടങ്ങളും തോട്ടിൽനിന്ന് നീക്കം ചെയ്തിരുന്നില്ല. തോട്ടിൽ വെള്ളക്കെട്ടുണ്ടായതാണ് വീണ്ടും ഇടിയാൻ കാരണമായത്. ഇത് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home