വാഹനങ്ങൾ അപകടത്തിൽപ്പെട്ടു

കടാതി അമ്പലംപടിയിൽ അപകടത്തിൽപ്പെട്ട പിക്കപ് വാൻ
മൂവാറ്റുപുഴ
കൊച്ചി–ധനുഷ്‌കോടി ദേശീയപാതയിൽ കടാതി അമ്പലംപടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ശനി പകൽ 12 ഓടെയാണ് അപകടം. തൊടുപുഴയിൽനിന്ന് എറണാകുളത്തേക്ക് ശീതളപാനീയങ്ങൾ കയറ്റിപ്പോയ പിക്കപ്പും കോലഞ്ചേരിയിൽനിന്ന് മൂവാറ്റുപുഴയ്ക്ക് പോകുകയായിരുന്ന മിനിലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. നിയന്ത്രണംവിട്ട പിക്കപ് റോഡരികിലെ കടയുടെ മുന്നിൽ നിർത്തിയിട്ട ഒമിനി വാനിൽ ഇടിച്ച് റോഡിലേക്ക് മറിഞ്ഞു.
വാഹനങ്ങളിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസ്സമുണ്ടായി. മൂവാറ്റുപുഴ അഗ്നി രക്ഷാസേനയെത്തി വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.











0 comments