ചോര നൽകി, ജീവനായി അഭിലാഷ്

പള്ളുരുത്തി
രക്തദാനത്തിൽ സെഞ്ച്വറി കടന്ന് കുമ്പളങ്ങി സ്വദേശി ടി പി അഭിലാഷ്. കഴിഞ്ഞദിവസം 104–ാമത് രക്തദാനം എറണാകുളത്തെ ആശുപത്രിയിൽ അഭിലാഷ് നടത്തി. 1999ൽ ഇടക്കൊച്ചി അക്വിനാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തനം ആരംഭിക്കുമ്പോഴാണ് ആദ്യമായി രക്തദാനം ചെയ്തത്. പിന്നീട് ബിരുദപഠനത്തിന് മഹാരാജാസ് കോളേജിൽ എത്തിയതോടെ രക്തദാനം ജീവിതത്തിന്റെ ഭാഗമായി. രക്തം ൽകാനും മറ്റുള്ളവരെ അതിനായി പ്രോത്സാഹിപ്പിക്കാനും അഭിലാഷ് മുൻപന്തിയിൽ പ്രവർത്തിച്ചു. തുടർന്ന് മഹാരാജാസ് കോളേജിലെ എസ്എഫ്ഐ ബ്ലഡ് സബ് കമ്മിറ്റിയുടെ സെക്രട്ടറിയായി.
2001 ൽ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയും ഡിവൈഎഫ്ഐ കുമ്പളങ്ങി സൗത്ത് മേഖലാ സെക്രട്ടറിയുമായി. ഐഎംഎയുടെ പട്ടികയിൽ രക്തദാനത്തിൽ എറണാകുളത്ത് രണ്ടാമതാണ് അഭിലാഷ്. ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്തിരുന്നപ്പോൾ രക്തം ആവശ്യമുള്ളവർക്ക് വിളിക്കാൻ ഓട്ടോയുടെ പിന്നിലും രക്തഗ്രൂപ്പും ഫോൺ നമ്പറും എഴുതിയിരുന്നു. നിലവിൽ ഇ ബയോടോറിയം നെറ്റ്‌വർക്ക് മാർക്കറ്റിങ് കമ്പനിയിലെ ജീവനക്കാരനാണ് അഭിലാഷ്. കൃത്യം മൂന്നുമാസം കൂടുമ്പോൾ രക്തദാനം ചെയ്യുന്നതായി അഭിലാഷ് പറയുന്നു.










0 comments