ad
Deshabhimani

അഭയാരണ്യം റോഡ് തകർന്ന് 
സഞ്ചാരയോഗ്യമല്ലാതായി

abhayaranyam road

കോടനാട് കപ്രിക്കാട് അഭയാരണ്യം റോഡ് തകർന്നനിലയിൽ

വെബ് ഡെസ്ക്

Published on Jul 25, 2026, 12:29 AM | 1 min read

പെരുമ്പാവൂർ


കൂവപ്പടി പഞ്ചായത്തിലെ കപ്രിക്കാട് അഭയാരണ്യം പിഡബ്ല്യുഡി റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. കോടനാട് മൃഗസംരക്ഷണ കേന്ദ്രമായ അഭയാരണ്യത്തിലേക്ക് പോകുന്ന തിരക്കേറിയ പ്രധാന റോഡാണിത്. നൂറുകണക്കിന് ടൂറിസ്റ്റുകളാണ് ഇതുവഴി വന്നുപോകുന്നത്.


രണ്ടുവർഷംമുമ്പ് മലയോര ഹൈവേയുടെ ഭാഗമായി റോഡ് വീതികൂട്ടി ഉന്നതനിലവാരത്തിൽ ടാർ ചെയ്യാനുള്ള പദ്ധതി ആവിഷ്കരിച്ചെങ്കിലും നടന്നില്ല. അന്നത്തെ എംഎൽഎ ഇടപെടാത്തതാണ് പദ്ധതി ഉറങ്ങിക്കിടക്കാൻ കാരണമെന്ന് ആരോപണമുണ്ടായിരുന്നു. റോഡിലേക്ക് പുല്ലുവളർന്ന് വീതികുറഞ്ഞുവരുന്ന അവസ്ഥയാണ്. തകർന്ന ഭാഗത്ത് അറ്റകുറ്റപ്പണി നടത്തിയിട്ട് വർഷങ്ങളായി. ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും ഇതുവഴി സഞ്ചരിക്കാനാകാത്തവിധം വലിയ കുഴികളാണ് റോഡിൽ രൂപപ്പെട്ടിരിക്കുന്നത്. കുഴികൾ നികത്തി എത്രയും വേഗം റോഡ്‌ സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home