ad
Deshabhimani

സിസ്റ്റർ അഭയ ഫ്രാൻസിസ് 
പടിയിറങ്ങുന്നു

abhaya francis
avatar
കെ ഡി ജോസഫ്

Published on Jan 28, 2025, 02:44 AM | 1 min read



കാലടി : മൂകരും ബധിരരുമായ കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച മാണിക്യമംഗലം സെന്റ് ക്‌ളെയർ ഓറൽ ഹയർ സെക്കൻഡറി ബധിരവിദ്യാലയത്തിൽനിന്ന് 32 വർഷത്തെ അധ്യാപനത്തിനുശേഷം പ്രിൻസിപ്പൽ സിസ്റ്റർ അഭയ ഫ്രാൻസിസ് പടിയിറങ്ങുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് ബധിരസമൂഹം സിസ്റ്ററിനോട് സംസാരിക്കാനും കൗൺസലിങ്ങിനുമായി സ്‌കൂളിലെത്താറുണ്ട്‌.


എല്ലാ വർഷവും സംസ്ഥാന ലോഗോസ്‌ ബൈബിൾ ക്വിസിൽ ബധിരരായ യുവതീയുവാക്കളെയും കുട്ടികളെയും പങ്കെടുപ്പിക്കാൻ സിസ്റ്റർ ശ്രദ്ധ ചെലുത്തിയിരുന്നു. വിവിധ കോടതികളിലും പൊലീസ് സ്റ്റേഷനിലും ജയിലുകളിലും നിയമജ്ഞർക്കും നിയമപാലകർക്കും ആംഗ്യഭാഷയിൽ സഹായം നൽകിയിരുന്നു. ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ, രാവണൻ, സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനേതാക്കളെ ആംഗ്യഭാഷ പഠിപ്പിച്ചു. ഇപ്പോൾ ആത്മീയ രാജൻ എന്ന സിനിമാതാരത്തിന് പുതിയ സിനിമയ്ക്കായി ആംഗ്യഭാഷ പഠിപ്പിക്കുന്നതും സിസ്റ്റർതന്നെയാണ്.


ഓൾ കേരള പേരന്റ്സ് അസോസിയേഷൻ ഓഫ് ഹിയറിങ് ഇമ്പയേഡിന്റെ 2020ലെ ബധിര സ്നേഹ അവാർഡ്, 2021ലെ സമദൃഷ്ടി സക്ഷമ അവാർഡ്‌ തുടങ്ങിയ പുരസ്കാരങ്ങളും സിസ്റ്ററിനെ തേടിയെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home