ad
Deshabhimani

‘ആദരം 2k-26' പ്രതിഭാസംഗമം സംഘടിപ്പിച്ചു

aadaram 2026

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്‌ ആൻഡ്‌ ലൈബ്രറി സംഘടിപ്പിച്ച പ്രതിഭാസംഗമം ‘ആദരം 2k26' ആലങ്ങാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജി ജോളി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 31, 2026, 01:33 AM | 1 min read

ആലങ്ങാട്


കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്‌ ആൻഡ്‌ ലൈബ്രറി ആലങ്ങാട് പഞ്ചായത്തിലെ പ്രതിഭകളെ അനുമോദിക്കാനായി ‘ആദരം 2k26' സംഘടിപ്പിച്ചു. എറണാകുളം ആന്റി ഡ്രഗ്സ് മൂവ്മെന്റ്, ജനസേവ ശിശുഭവൻ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.


റാങ്ക് ജേതാക്കൾ, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എപ്ലസ് നേടിയവർ എന്നിവർക്ക്‌ പുരസ്‌കാരം നൽകി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജി ജോളി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ വി ജി ജോഷി അധ്യക്ഷനായി. സന്തോഷ്‌ ട്രോഫി മുൻതാരം വാൾട്ടർ ആന്റണി മുഖ്യപ്രഭാഷണം നടത്തി.


ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജിൻസി റോളി, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ടി വി ഷൈവിൻ, ആന്റി ഡ്രഗ്സ് മൂവ്മെന്റ് ജില്ലാ സെക്രട്ടറി ഡോ. ജോബി തോമസ്, കെ എ അഖിൽ, കെ ബി ശ്രീജിത്ത്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home