Deshabhimani

ആലുവയിൽ വിവിധ മോഷണക്കേസുകളിൽ 7 പേർ പിടിയിൽ

7 people arrested
വെബ് ഡെസ്ക്

Published on Oct 20, 2026, 01:32 AM | 1 min read

ആലുവ


ആലുവ പൊലീസ് സ്റ്റേഷൻപരിധിയിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിൽ വിവിധ മോഷണക്കേസുകളിലായി ഏഴുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ പുളിഞ്ചോടിന് സമീപത്തെ ആക്രി ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഉദ്ദേശം 39,000 രൂപ വിലവരുന്ന ചെമ്പുകമ്പികൾ മുറിച്ച് മോഷ്ടിച്ച് കടത്തിയ കണ്ണൂർ മുണ്ടയാട് അതിരകം തായാട്ട് കോളനിയിലെ ബൈജു (47), പശ്ചിമബംഗാൾ മുർഷിദാബാദ് കോട്ടുവാളി രാജു ഷെയ്ക്ക് (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


ആലുവ തെറ്റയിൽ ജ്വല്ലറിയുടെ അരികിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്ന്‌ 20,000 രൂപയുടെ മൊബൈൽഫോൺ മോഷ്ടിച്ച ഇതരസംസ്ഥാന തൊഴിലാളികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അസം നാഗൂൺ കാമാപുർ റാഷിദുൽ (19), തുപുഹിയിലെ അൻവർ (32), സമഗുഡി ഷാജഹാൻ (22) എന്നിവരാണ് പൊലീസ് പിടിയിലായത്. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ ഇവർ സ്ഥിരമായി മൊബൈൽഫോൺ മോഷ്ടാക്കളാണെന്നും പൊലീസ് പറഞ്ഞു. വെളിയത്തുനാട് മില്ലുപടി സ്വദേശി ഷാമോന്റെ വീടിനുമുന്നിലെ പോർച്ചിലിരുന്ന പൾസർ ബൈക്ക് മോഷ്ടിച്ച രണ്ടുപേരെയും പൊലീസ് പിടികൂടി.


മുനമ്പം ചെട്ടിക്കാട് നടുമുറിവീട്ടിൽ അരുൺ (19), ചെങ്ങമനാട് ചാലക്കൽ പായപ്പിള്ളി വീട്ടിൽ സ്റ്റെജിൻ സ്റ്റാൻലി (19) എന്നിവരാണ് അറസ്റ്റിലായത്. സ്ഥിരമായി ബൈക്ക് മോഷണം നടത്തുന്ന നാലംഗ സംഘത്തിലെ രണ്ടുപേരാണ് പിടിയിലായത്. ഓടിരക്ഷപ്പെട്ട കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് സ്വദേശികളായ സാലി (19), ബ്രിസ്റ്റോ (19) എന്നിവർക്കായി തിരച്ചിൽ ആരംഭിച്ചു.


ആലുവ സിഐ പി എം ഷെമീർ, എസ്ഐമാരായ അഖിൽ, ബെന്നി കുര്യാക്കോസ്, കെ കെ സജീഷ്, അലി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ആലുവ കോടതി ഏഴുപ്രതികളെയും റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home