വാട്ടർ മെട്രോ എറണാകുളം ടെർമിനൽ ഒരു വർഷത്തിനകം

വാട്ടർ മെട്രോ എറണാകുളം ടെർമിനലിന്റെ മാതൃക
കൊച്ചി
എറണാകുളം ബോട്ട് ജെട്ടിക്ക് സമീപത്തെ വാട്ടർ മെട്രോ ടെർമിനലിന്റെ നിർമാണം ഒരു വർഷത്തിനകം പൂർത്തിയാകുമെന്ന് കെഎംആർഎൽ. പൈലിങ് പുരോഗമിക്കുന്നു. 32 കോടി രൂപയാണ് ചെലവ്. പരമ്പരാഗത കേരളീയ വാസ്തുശിൽപ്പ രീതിയിലാണ് രൂപകൽപ്പന.
രണ്ടു നിലകളിലായി 18,000 ചതുരശ്ര അടിയാണ് വിസ്തീർണം. ഒന്നാംനില പൂർണമായും വാണിജ്യ ആവശ്യങ്ങൾക്കാണ്. കിറ്റ്കോയാണ് ഡിസൈൻ കൺസൾട്ടന്റ്. ടെർമിനൽ പ്രവർത്തനസജ്ജമാകുമ്പോൾ മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, കുമ്പളം, ഇടക്കൊച്ചി എന്നിവിടങ്ങളിലേക്ക് നേരിട്ട് സർവീസ് നടത്താൻ കഴിയും. രണ്ടു ഫ്ലോട്ടിങ് ജെട്ടികൾ, ചാർജിങ് പോയിന്റുകൾ, ഇന്ധന സ്റ്റേഷൻ എന്നിവയും ഇവിടെയുണ്ടാകും. ഇടക്കൊച്ചി, വരാപ്പുഴ ടെർമിനലുകളുടെ ടെൻഡർ നടപടികളും പൂർത്തിയായിവരുന്നു. ഇടക്കൊച്ചിക്ക് 20 കോടി രൂപയും വരാപ്പുഴയ്ക്ക് 16 കോടി രൂപയും ചെലവ് പ്രതീക്ഷിക്കുന്നു.










0 comments