ad
Deshabhimani

ചെറുവണ്ണൂർ മേൽപ്പാലം നിർമാണം

ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങി

Cheruvannur Flyover

ചെറുവണ്ണൂർ മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്നു

വെബ് ഡെസ്ക്

Published on Sep 22, 2026, 01:23 AM | 1 min read

ഫറോക്ക്

ചെറുവണ്ണൂർ മേൽപാലം നിർമാണ പ്രവൃത്തിയുടെ ഭാഗമായി ഗർഡറുകൾ സ്ഥാപിച്ച് തുടങ്ങി. സുരക്ഷ കണക്കിലെടുത്ത് നിർമാണ മേഖലയിൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ഗതാഗത നിരോധനം ഏർപ്പെടുത്തിയാണ് നൂറു കണക്കിന് ടൺ ഭാരമുള്ള ഗർഡറുകൾ സ്ഥാപിക്കുന്നത്. ആദ്യ ദിവസമായ തിങ്കൾ ചെറുവണ്ണൂർ പ്രധാന കവലയിൽ രണ്ടു ഗർഡറുകളാണ് സ്ഥാപിക്കാനായത്. വരും ദിവസങ്ങളിൽ പ്രവൃത്തി വേഗത്തിലാക്കും. ഗതാഗതം നിരോധിച്ചതിനൊപ്പം ഗർഡറുകൾ സ്ഥാപിക്കാനുള്ള ഭാഗത്തേക്കെല്ലാം സർവീസ് റോഡിലൂടെ റെയിൽ സ്ഥാപിച്ചു കഴിഞ്ഞു. ടൺ കണക്കിന് ഭാരമുള്ള ഗർഡറുകൾ സ്ഥാപിക്കുന്നതിന് അതീവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാലാണ് കോഴിക്കോട് മീഞ്ചന്ത - രാമനാട്ടുകര പ്രധാന പാത (ഓൾഡ് എൻഎച്ച്)യിൽ സമ്പൂർണ ഗതാഗത നിരോധനം ഏർപ്പെടുത്തിയത്. സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ 89 കോടി രൂപ ചെലവിട്ട് മേൽപാലം നിർമിക്കുന്നത്. 700 മീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ള നാലുവരി മേൽപാലത്തിന് 24 മീറ്റർ ദൈർഘ്യത്തിൽ 14 സ്പാനുകളുണ്ട്. ഓട നിർമാണവും സർവീസ് റോഡുകളും വൈദ്യുതി - ടെലഫോൺ ലൈൻ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളും ഏതാണ്ട് അവസാന ഘട്ടത്തിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home