ad
Deshabhimani

പഴയ വില്ലേജ് ഓഫീസ് വളപ്പിലെ ചുറ്റുമതിൽ 
ജീർണാവസ്ഥയിൽ

 wall

വില്ലേജ് ഓഫീസിന്റെ അപകടാവസ്ഥയിലായ ചുറ്റുമതിൽ

വെബ് ഡെസ്ക്

Published on Jul 18, 2026, 01:05 AM | 1 min read

പെരുമ്പാവൂർ


എഎം റോഡിൽ സ്ഥിതിചെയ്യുന്ന പഴയ വില്ലേജ് ഓഫീസിന്റെ ചുറ്റുമതിൽ ജീർണിച്ച്‌ അപകടാവസ്ഥയിലായി. മഴയിൽ മതിൽ കുതിർന്ന് മറിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്.


നഗരസഭ 23–-ാംവാർഡിൽ ഒമ്പതുമുറി ഭാഗത്തേക്ക് തിരിയുന്ന മതിലാണ് ജീർണാവസ്ഥയിലായത്. നിരവധി കുടുംബങ്ങളും മൊത്തവ്യാപാര കച്ചവടസ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന റോഡിലേക്കുള്ള മതിൽ വീഴാവുന്ന സ്ഥിതിയാണ്‌. 15 വർഷംമുമ്പാണ് വില്ലേജ് ഓഫീസ് കോടതി സമുച്ചയത്തിന് സമീപത്തേക്ക് മാറ്റിയത്. കുറച്ചുനാൾ ഇലക്ഷൻ വിഭാഗത്തിന്റെ ഫയലുകൾ സൂക്ഷിക്കാൻ ഉപയോഗിച്ചെങ്കിലും നിലവിൽ പൂട്ടിയിട്ടിരിക്കയാണ്. ആരും തിരിഞ്ഞുനോക്കാത്തതിനാൽ മതിൽപോലെ കെട്ടിടവും ജീർണാവസ്ഥയിലായിരിക്കയാണ്.


കച്ചവടസ്ഥാപനങ്ങളിലേക്ക് വരുന്ന ഉപഭോക്താക്കൾ മതിലിനോടുചേർത്താണ് വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നത്. പി പി റോഡിലേക്ക് എളുപ്പവഴിയിൽ എത്താവുന്നതിനാൽ കാൽനടയാത്രക്കാരും ഇതുവഴി കടന്നുപോകുന്നുണ്ട്. മതിലിന്റെ ശോച്യാവസ്ഥ വില്ലേജ് ഓഫീസർ താലൂക്കിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മതിൽ അറ്റകുറ്റപ്പണി നടത്തി അപകടാവസ്ഥ ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home