ad
Deshabhimani

കൗൺസിലർ ഇടപെട്ടു; 
കണ്ടെയ്നർ റോഡിൽ തെരുവുവിളക്കായി

street light

കളമശേരി കണ്ടെയ്നർ ടെർമിനൽ റോഡിൽ തെരുവുവിളക്ക് തെളിഞ്ഞപ്പോൾ

വെബ് ഡെസ്ക്

Published on Jul 18, 2026, 02:05 AM | 1 min read

കളമശേരി


നോർത്ത് കളമശേരിയിൽ ദേശീയപാതയും വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡും ചേരുന്ന ഭാഗത്തെ കൂരിരുട്ടിന് മോചനമായി നഗരസഭാ കൗൺസിലറുടെ ഇടപെടൽ. നഗരസഭ അഞ്ചാംവാർഡ് കൗൺസിലർ പി എം സാദിഖിന്റെ ഇടപെടലിൽ സ്വകാര്യസ്ഥാപനത്തിന്റെ സഹകരണത്തോടെ ആറ് തെരുവുവിളക്കുകളാണ് ഇവിടെ സ്ഥാപിച്ചത്.​


പ്രദേശത്ത് രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ വർഷങ്ങൾക്കുമുമ്പെ സ്ഥാപിച്ചിരുന്നെങ്കിലും ദേശീയപാത അതോറിറ്റിയും കെഎസ്ഇബിയുമായുള്ള തർക്കത്തെ തുടർന്ന് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. കാൽനടക്കാരും സൈക്കിൾ യാത്രക്കാർ ഉൾപ്പെടെയുള്ള ഇരുചക്രവാഹനക്കാരും അപകടഭീതിയിലാണ് യാത്ര ചെയ്തിരുന്നത്.​


ചാക്കോളാസ് ഭാഗത്തേക്ക് പോകുന്ന വഴിയിൽ തെരുവുവിളക്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അധികൃതരോട്‌ പരാതിപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന്‌ കൗൺസിലർ പി എം സാദിഖ്‌ ലൈറ്റ് സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും ചാക്കോളാസിന്റെ സഹകരണം തേടി. ആറ് തെരുവുവിളക്ക് സ്ഥാപിക്കാനും സ്വന്തം സ്ഥാപനത്തിൽനിന്ന് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനും കന്പനി തയ്യാറായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home