ad
Deshabhimani

ഇയ കൃഷിന് ഏലൂരിന്റെ 
അനുമോദനം

iya krish

വടക്കൻ ആഫ്രിക്കയിലെ ഉയരംകൂടിയ കൊടുമുടി കീഴടക്കിയ ഇയ കൃഷിനെ ഏലൂർ നഗരസഭ ചെയർപേഴ്‌സൺ ലൈജി സജീവന്റെ നേതൃത്വത്തിൽ 
അനുമോദിക്കുന്നു

വെബ് ഡെസ്ക്

Published on Jul 18, 2026, 02:00 AM | 1 min read

കളമശേരി


വടക്കൻ ആഫ്രിക്കയിലെ ഉയരംകൂടിയ കൊടുമുടിയായ മൗണ്ട് ടബ്ക്കൽ വിജയകരമായി കീഴടക്കിയ ഇയ കൃഷിന് ഏലൂരിന്റെ അനുമോദനങ്ങളുമായി ജനപ്രതിനിധികളെത്തി. ടബ്ക്കൽ കൊടുമുടി കീഴടക്കുന്ന ആദ്യ ഏഷ്യൻ പെൺകുട്ടിയാണ് ഇയ.


എട്ട് വയസ്സും മൂന്ന് മാസവുമുള്ള ഇയ ഏഴിനാണ് 4,167 മീറ്റർ ഉയരമുള്ള കൊടുമുടി കീഴടക്കിയത്. തൃശൂർ സ്വദേശി കൃഷ്ണരാജിന്റെയും അരുണ വി പണിക്കരുടെയും മകളാണ്‌. നഗരസഭ ചെയർപേഴ്സൺ ലൈജി സജീവന്റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ഉപഹാരം കൈമാറി.


ഏലൂരിലെ വീട്ടിൽ നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ലീല ബാബു, കൗൺസിലർമാരായ പി എ അസ്ലം, ജയശ്രീ സതീഷ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home