ad
Deshabhimani

ഇന്ദിര കട്ട്‌ കേരളത്തിൽ വേണ്ട

ആളിക്കത്തി 
ഡിവൈഎഫ്‌ഐ പ്രതിഷേധം

പവർകട്ട് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ ഡിവൈഎഫ്‌ഐ പാലക്കാട്‌ കെഎസ്‌ഇബി ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി ആർ ജയദേവൻ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 18, 2026, 02:00 AM | 1 min read

സ്വന്തം ലേഖകൻ

പാലക്കാട്‌

സംസ്ഥാനത്ത്‌ പവർകട്ട് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ ആളിക്കത്തി ഡിവൈഎഫ്ഐ പ്രതിഷേധം. ജില്ലയിലെ ബ്ലോക്ക് കേന്ദ്രങ്ങളിൽ കെഎസ്ഇബി ഓഫീസുകളിലേക്ക്‌ പ്രതിഷേധ മാർച്ച്‌ നടത്തി. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന പവർകട്ട്‌ വിദ്യാർഥികൾ, പ്രായമായവർ, ചികിത്സയിലുള്ളവർ, കുട്ടികൾ എന്നിങ്ങനെ പൊതുജനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. കഴിഞ്ഞ 10 വർഷമായി കേരളത്തിൽ പവർകട്ടില്ല. യുഡിഎഫ് ഭരണം ഇരുണ്ട കാലത്തിലേക്ക് കേരളത്തെ നയിക്കുന്നത് ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. പാലക്കാട്‌ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ആർ ജയദേവൻ, ചിറ്റൂരിൽ ജില്ലാ പ്രസിഡന്റ്‌ ഷിബി കൃഷ്ണ, തൃത്താലയിൽ സംസ്ഥാന കമ്മിറ്റിയംഗം എ കെ ഷാനിബ്, പട്ടാമ്പിയിൽ സംസ്ഥാന കമ്മിറ്റിയംഗം പി വി രതീഷ്‌, ഒറ്റപ്പാലത്ത് ബ്ലോക്ക് സെക്രട്ടറി പി എസ് അബ്ദുൾ മുത്തലീഫ്, ഷൊർണൂരിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി രാകേഷ്, തച്ചമ്പാറയിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ സി റിയാസുദ്ദീന്‍, മണ്ണാർക്കാട്ടിൽ ബ്ലോക്ക്‌ സെക്രട്ടറി ഷഹീർ അലി, അട്ടപ്പാടിയിൽ ബ്ലോക്ക്‌ സെക്രട്ടറി മനു മാത്തൻ, ചെർപ്പുളശേരിയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ എ മുഹമ്മദ് മുനീർ, ശ്രീകൃഷ്ണപുരത്ത് സംസ്ഥാന കമ്മിറ്റിയംഗം പി എം ആർഷോ, കൊല്ലങ്കോട്ടിൽ കെ പ്രേമൻ എംഎൽഎ, കുഴൽമന്ദത്ത്‌ ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ ഷൈജു, ആലത്തൂരിൽ ജില്ലാ ട്രഷറർ എം എ ജിതിൻരാജ്, വടക്കഞ്ചേരിയിൽ സംസ്ഥാന കമ്മിറ്റിയംഗം എസ് ഷക്കീർ, മുണ്ടൂരിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി എ ഗോകുൽദാസ്, പുതുശേരിയിൽ ബ്ലോക്ക് സെക്രട്ടറി ആർ മിഥുൻ എന്നിവർ ഉദ്ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home