print edition ടാറ്റ ഗ്രൂപ്പ് നിക്ഷേപത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന: കേരളത്തിന് അവമതിപ്പുണ്ടാക്കി- പി രാജീവ്

വി ഡി സതീശൻ, പി രാജീവ്
കൊച്ചി: ടാറ്റ ഗ്രൂപ്പ് 10,000 കോടി നിക്ഷേപിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ തെറ്റായ പ്രസ്‌താവന കേരളത്തിന് അവമതിപ്പുണ്ടാക്കിയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്. ഒരു മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെ പരസ്യമായി തള്ളിപ്പറയേണ്ട സാഹചര്യം ടാറ്റയുടെ ചരിത്രത്തിൽ ആദ്യമാകുമെന്നും രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
ടാറ്റ കേരളത്തിൽ കപ്പൽനിർമാണത്തിന് താൽപ്പര്യം പ്രകടിപ്പിച്ചെന്നും 10,000 കോടിയുടെ പദ്ധതിക്ക് സ്ഥലംനൽകുമെന്നും പറഞ്ഞത് സതീശൻ ഇപ്പോൾ മാറ്റിപ്പറയുന്നു. മിഷൻ സമുദ്രയിൽ വിവിധ പദ്ധതികളിലൂടെ വരുംവർഷങ്ങളിൽ ആകെ പ്രതീക്ഷിക്കുന്ന നിക്ഷേപമാണ് ഇതെന്നാണ് പുതിയ വിശദീകരണം.
കൊച്ചിൻ പോർട്ട് അതോറിറ്റിയുമായി ബന്ധപ്പെട്ട് ഐലൻഡിൽ സ്ഥാപിക്കുന്ന പദ്ധതിയെക്കുറിച്ചും പറഞ്ഞു. അത് രണ്ടുമാസത്തിനിടെ ഉണ്ടായതല്ല. കഴിഞ്ഞ ഫെബ്രുവരിയിൽ ടാറ്റയുടെ ഉപകന്പനികളിലൊന്നായ ആർട്‌സൺ എൻജിനിയറിങ് ലിമിറ്റഡും മലബാർ സിമന്റ്‌സും ഒപ്പുവച്ചതാണ്. 500 കോടി മുതൽമുടക്കുള്ള ബോട്ട് നിർമാണശാലയാണത്. 3700 കോടിയുടെ പദ്ധതിയുടെ കരാർ 2025 ഫെബ്രുവരിയിൽ ഒപ്പിട്ടതാണ്. പദ്ധതിക്കായുള്ള ലാൻഡ് ക്ലിയറൻസ് നടപടി മുൻ സർക്കാർ ആരംഭിച്ച് ഇപ്പോൾ പൂർത്തീകരണ ഘട്ടത്തിലെത്തി. അതും തന്റെ സമുദ്രപദ്ധതിയുടെ നേട്ടമായി സതീശൻ അവകാശപ്പെട്ടേക്കാം –പി രാജീവ് പറഞ്ഞു.











0 comments