വരവായി കർക്കടകത്തെയ്യങ്ങൾ

കർക്കടകത്തെയ്യത്തിന്റെ ദേശ സഞ്ചാരം. വെള്ളിക്കോത്തുനിന്നുള്ള ദൃശ്യം
കാഞ്ഞങ്ങാട്
പഞ്ഞമാസമായ കര്‍ക്കടകത്തിന്റെ വരവറിയിച്ച് ആടിവേടന്മാർ ദേശസഞ്ചാരം തുടങ്ങി. കര്‍ക്കടകത്തെയ്യങ്ങള്‍ വീടുകൾ കയറിയിറങ്ങുമ്പോൾ ആധിയും വ്യാധിയുമകലുമെന്നാണ് വിശ്വാസം. ആടിവേഷം കെട്ടുന്നത് വണ്ണാന്‍ സമുദായക്കാരും വേടവേഷം കെട്ടുന്നത് മലയ സമുദായക്കാരുമാണ്. നല്‍ക്കത്തായ സമുദായത്തിലെ കുട്ടികളാണ് ഗളിഞ്ചന്‍ തെയ്യം കെട്ടുക. കുട്ടികളാണ് തെയ്യക്കോലങ്ങളണിയുക എന്നതാണ് തെയ്യങ്ങളുടെ പ്രത്യേകത. തെയ്യങ്ങൾ വീടുകളിലെത്തുമ്പോൾ മഞ്ഞള്‍, ചുണ്ണാമ്പ്, ഭസ്മം എന്നിവകൊണ്ട് തയ്യാറാക്കിയ ഗുരുശിയുഴിഞ്ഞാണ് വരവേൽക്കുക. വീട്ടുകാർ കാണിക്കയും നൽകും.











0 comments