Deshabhimani

എംവിഡിയുടെ പേരിൽ വാട്‌സാപ്‌ തട്ടിപ്പ്; എറണാകുളം സ്വദേശിക്ക് 19,000 രൂപ നഷ്ടം

Scam
വെബ് ഡെസ്ക്

Published on Oct 27, 2026, 12:56 AM | 1 min read

കാക്കനാട്

മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ സ്വകാര്യ ഏജൻസികൾ വാട്സാപ്‌ ലിങ്ക്‌ വഴി പണം തട്ടുന്നതായി പരാതി. കഴിഞ്ഞദിവസം എറണാകുളം സ്വദേശിക്ക് 19,000 രൂപ നഷ്ടമായി. വാഹനത്തിലെ പത്ത് ചെലാനുകൾ തീർക്കാനായി ഉടമയ്‌ക്ക് ലഭിച്ച വാട്‌സാപ്‌ ലിങ്ക് വഴി പണമടച്ചെങ്കിലും ഏഴെണ്ണം മാത്രമാണ് തീർപ്പായത്. പത്ത് ചെലാനുകൾക്കായി 10,000 രൂപ മതിയെന്നിരിക്കെയാണ് 19,000 രൂപ ഈടാക്കിയത്. എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർടി ഓഫീസിലെത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.


എംവിഡി അയക്കുന്ന ചെലാൻ പരിവഹൻ വെബ്‌സൈറ്റ് വഴിയോ ആർടി ഓഫീസിൽ നേരിട്ടെത്തിയോ പിഴ അടയ്ക്കാം. ഇതിനായി സർവീസ് ചാർജ് നൽകേണ്ടതില്ല. എംവിഡി ചെലാൻ അറിയിപ്പുകൾ വാട്‌സാപ്പിലൂടെ അയയ്ക്കാറില്ലെന്നും അധികൃതർ വ്യക്തമാക്കി. വ്യാജ ലിങ്കുകൾ തുറന്ന് പണമടയ്ക്കരുതെന്നും മുന്നറിയിപ്പ് നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home