പ്രധാന മാധ്യമങ്ങൾ അദാനിയുടെ കൈപ്പിടിയിൽ: പി കെ ബിജു

പള്ളുരുത്തിയിൽ ദേശാഭിമാനി മാധ്യമ സെമിനാർ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു ഉദ്ഘാടനം ചെയ്യുന്നു
പള്ളുരുത്തി
കോർപറേറ്റ് അനുകൂല താൽപ്പര്യങ്ങൾ ശക്തിപ്പെടുത്താൻ ഇന്ത്യയിലെ പ്രധാന മാധ്യമങ്ങൾ അദാനി വിലയ്‌ക്ക് വാങ്ങിയതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു. ‘മാധ്യമങ്ങളുടെ പക്ഷം’ വിഷയത്തിൽ പള്ളുരുത്തിയിൽ നടന്ന ദേശാഭിമാനി മാധ്യമ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റവും അധികം പ്രചാരത്തിലുള്ള നവമാധ്യമം ഉൾപ്പെടെ കുത്തകകളുടെ വളർച്ചയ്‌ക്കായി ഉപയോഗപ്പെടുത്തുന്നു. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ അടയാളപ്പെടുത്താനോ കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്‌ക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കത്തെ തുറന്നുകാണിക്കാനോ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. ബിജെപി നയങ്ങൾ യുഡിഎഫ് നടപ്പാക്കുന്ന സ്ഥിതിയാണ്. റിപ്പോർട്ടർ ടിവിക്കുനേരെയുണ്ടായ പൊലീസ് നടപടി രാജ്യത്തിനുതന്നെ അപമാനമാണെന്നും പി കെ ബിജു പറഞ്ഞു.










0 comments