സെക്രട്ടറിയറ്റ് വളയൽ സമരം വിജയിപ്പിക്കുക: എൻജിഒ യൂണിയൻ

എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗത്തിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് സംസാരിക്കുന്നു
കൊച്ചി
കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾക്കെതിരെ നവംബർ 21ന് ആക്‌ഷൻ കൗൺസിൽ സംഘടിപ്പിച്ചിട്ടുള്ള സെക്രട്ടറിയറ്റ് വളയൽ സമരം വിജയിപ്പിക്കാൻ കേരള എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം ആഹ്വാനം ചെയ്തു. ഡിസംബർ 12ന് ഡൽഹി ജന്തർമന്തറിൽ നടക്കുന്ന കർമചാരി ആക്രോശ് റാലി വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു.
എറണാകുളം അധ്യാപകഭവനിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി കെ ഉദയൻ സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. ജില്ലയിലെ 12 ഏരിയകളിൽനിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.
ചർച്ചകൾക്ക് ഡി പി ദിപിനും സംസ്ഥാന സെക്രട്ടറി പി പി സന്തോഷും മറുപടി പറഞ്ഞു. ജില്ലാ പ്രസിഡന്റായി എൻ എം രാജേഷിനെയും, ജില്ലാ ജോയിന്റ് സെക്രട്ടറിയായി എൻ കെ ഗിരിഷ് കുമാറിനെയും തെരഞ്ഞെടുത്തു.









0 comments