ad
Deshabhimani

മാലിന്യം നിറഞ്ഞ്‌ എൻജിഒ ക്വാർട്ടേഴ്സ് 
വളപ്പ്‌; ഡെങ്കിപ്പനി പടരുന്നതായി പരാതി

 NGO Quarters

പെരുമ്പാവൂർ എൻജിഒ കോർട്ടേഴ്സിൽ ശുചിമുറി ടാങ്ക് നിറഞ്ഞ് മലിനജലം കെട്ടിക്കിടക്കുന്നു

വെബ് ഡെസ്ക്

Published on Jul 15, 2026, 01:02 AM | 1 min read

പെരുമ്പാവൂർ

എൻജിഒ ക്വാർട്ടേഴ്സ് വളപ്പിൽ മാലിന്യം നിറഞ്ഞ് ജീവനക്കാർക്ക്‌ ഡെങ്കിപ്പനി പിടിപെടുന്നതായി പരാതി. ശുചിമുറി ടാങ്കും മലിനജലക്കുഴിയും ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന ടാങ്കും നിറഞ്ഞ് മാലിന്യം വളപ്പിൽ കെട്ടിക്കിടക്കുകയാണ്. പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ താമസക്കാർ വിവരം അറിയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് പരാതി.


ദുർഗന്ധവും കൊതുകുംമൂലം ക്വാർട്ടേഴ്സ് വളപ്പിൽ നിൽക്കാനാകാത്ത സ്ഥിതിയാണ്‌. ആശാവർക്കർമാർ പ്രശ്‌നം റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും നടപടിയെടുക്കുന്നില്ല. വാർഡ് മെമ്പർ ഹയറുന്നിസ നസീർ പിഡബ്ല്യുഡിയ്ക്ക് പരാതി നൽകിയെങ്കിലും ഫണ്ടില്ലെന്നാണ് കാരണമായി പറയുന്നത്. മൂന്നുനിലകളിലായി 45 കുടുംബങ്ങൾക്ക് താമസിക്കാവുന്ന ക്വാർട്ടേഴ്സിൽ നിലവിൽ 39 വീടുകളിലായി 125 പേർ താമസിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home