കെ പി തിരുമേനിക്ക് അന്ത്യാഞ്ജലി

കൊച്ചി
പ്രശസ്‌ത ഫോട്ടോഗ്രാഫർ കെ പി തിരുമേനിക്ക് നാടിന്റെ അന്ത്യാഞ്ജലി. വ്യാഴം പകല്‍ 11.30ന് എറണാകുളം പ്രസ് ക്ലബ്ബില്‍ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ, ജില്ലാ സെക്രട്ടറി എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോണ്‍ ഫെര്‍ണാണ്ടസ്, സിപിഐ ജില്ലാ സെക്രട്ടറി എന്‍ അരുണ്‍, പ്രൊഫ. കെ വി തോമസ്, ഡൊമിനിക് പ്രസന്റേഷന്‍, ട്രേഡ്‌യൂണിയൻ നേതാക്കൾ, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അർപ്പിച്ചു. തുടര്‍ന്ന് പകല്‍ രണ്ടിന് രവിപുരം ശ്മശാനത്തില്‍ സംസ്കരിച്ചു.










0 comments