Deshabhimani

സിഐടിയു ജില്ലാസമ്മേളനത്തിന് ഉജ്വല തുടക്കം

Citu

സിഐടിയു ജില്ലാ സമ്മേളനം അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Oct 14, 2026, 12:03 AM | 1 min read

കെ ജെ ജേക്കബ്‌,- ടി എം മുഹമ്മദ് നഗര്‍ (ഫോര്‍ട്ട്കൊച്ചി വെളി)

​രക്തസാക്ഷികളുടെ ചുടുനിണത്താൽചുവന്ന സമരേതിഹാസഭൂമികയിൽ സിഐടിയു 18–ാം ജില്ലാസമ്മേളനത്തിന്‌ ആവേശത്തുടക്കം. തൊഴിലാളിവർഗ മുന്നേറ്റത്തിനും വർത്തമാനകാല പോരാട്ടങ്ങൾക്കും കരുത്തും കുതിപ്പുംപകരുന്ന സമ്മേളനം കെ ജെ ജേക്കബ്‌,- ടി എം മുഹമ്മദ് നഗറില്‍ (ഫോര്‍ട്ട്കൊച്ചി വെളി മൈതാനം) അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. 173 യൂണിയനുകളിലെ രണ്ടരലക്ഷത്തോളം തൊഴിലാളികളെ പ്രതിനിധാനംചെയ്‌ത്‌ 450 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌. രാവിലെ രക്തസാക്ഷിമണ്ഡപത്തിൽ എളമരം കരീം പുഷ്പചക്രമര്‍പ്പിച്ചു. നേതാക്കളും സമ്മേളന പ്രതിനിധികളും പുഷ്പാര്‍ച്ചന നടത്തി. ജില്ലാ പ്രസിഡന്റ് ജോണ്‍ ഫെര്‍ണാണ്ടസ് പതാകയുയര്‍ത്തി.


സമ്മേളനത്തില്‍ ജോണ്‍ ഫെര്‍ണാണ്ടസ് അധ്യക്ഷനായി. സി കെ മണിശങ്കര്‍ അനുശോചന പ്രമേയവും കെ എം അഷ്റഫ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി ആര്‍ മുരളീധരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാട്രഷറര്‍ സി കെ പരീത് കണക്കും അവതരിപ്പിച്ചു.

​സ്വാഗതസംഘം ചെയര്‍മാന്‍ കെ ജെ മാക്സി സ്വാഗതം പറഞ്ഞു. സിഐടിയു അഖിലേന്ത്യാ സെക്രട്ടറിമാരായ കെ എന്‍ ഗോപിനാഥ്‌, ദീപ കെ രാജന്‍, നേതാക്കളായ എസ്‌ ശർമ, സി ബി ചന്ദ്രബാബു, സി കെ ഹരികൃഷ്ണന്‍, എം അനില്‍കുമാര്‍, സി എം ദിനേശ്‌മണി, എം ബി സ്യമന്തഭദ്രന്‍, സി ഡി നന്ദകുമാര്‍, കെ എസ് അരുണ്‍കുമാര്‍, സി കെ ഉണ്ണിക്കൃഷ്ണന്‍, എം ജി അജി, കെ എ അലി അക്ബര്‍, എം പി ഉദയന്‍ എന്നിവർ സംസാരിച്ചു. ജോണ്‍ ഫെര്‍ണാണ്ടസ്, കെ വി മനോജ്, കെ കെ പൗര്‍ണമി, വി എ സക്കീര്‍ ഹുസൈന്‍ എന്നിവരടങ്ങിയതാണ്‌ പ്രസീഡിയം. ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും നടന്നു. ബുധന്‍ രാവിലെയും പൊതുചര്‍ച്ച തുടരും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home