മൊബൈൽ ഷോപ്പിലേക്ക് കാർ ഇടിച്ചുകയറി

ഫാത്തിമ മാതാ സ്കൂളിനുസമീപം കാർ മൊബൈൽ ഷോപ്പിലേക്ക് ഇടിച്ചുകയറിയപ്പോൾ
പിറവം
ഫാത്തിമ മാതാ സ്കൂളിനുസമീപം കാർ, മൊബൈൽ ഷോപ്പിലേക്ക് ഇടിച്ചുകയറി. ബുധൻ പകൽ 1.30 ഓടെയാണ് അപകടം.
പിറവം ഭാഗത്തുനിന്ന് പാലച്ചുവടിന് പോകുകയായിരുന്ന കാർ മൊബൈൽ ഷോപ്പിനുമുന്നിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിച്ചു. ഇൗ കാർ മൊബൈൽ ഷോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കടയുടെ ഗ്ലാസ്ഡോർ ഉൾപ്പെടെ തകർന്നു. ആലുവ സ്വദേശിയുടേതാണ് അപകടത്തിൽപ്പെട്ട കാർ. ആർക്കും പരിക്കില്ല.









0 comments