ad
Deshabhimani

ഭൂമിയുടെ വടക്കേയറ്റം തൊട്ട്‌ പ്രൊഫ. ബിജോയ്‌ നന്ദൻ

ആർട്ടിക് എക്സ്പെഡിഷൻ

പ്രൊഫ. ബിജോയ് നന്ദൻ ഉത്തരധ്രുവത്തിലെ 
90 ഡിഗ്രി പോയിന്റിൽ. പിന്നിൽ സംഘം സഞ്ചരിച്ച ഐസ്ബ്രേക്കർ

വെബ് ഡെസ്ക്

Published on Aug 19, 2026, 01:00 AM | 1 min read

കളമശേരി

കുസാറ്റ്‌ മറൈൻ സയൻസസ് ഫാക്കൽറ്റി ഡീൻ പ്രൊഫ. എസ് ബിജോയ് നന്ദൻ ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കൻ അക്ഷാംശത്തിൽ എത്തുന്ന ആദ്യ കേരളീയനെന്ന ചരിത്രനേട്ടം സ്വന്തമാക്കി. ആഗസ്‌ത്‌ നാലുമുതൽ 13 വരെ നടന്ന ഏഴാമത് റോസാറ്റോം ഇന്റർനാഷണൽ ആർട്ടിക് എക്സ്പെഡിഷൻ– ‘ഐസ്ബ്രേക്കർ ഓഫ് നോളജ്' അന്താരാഷ്ട്ര പര്യവേഷണത്തിന്റെ ഭാഗമായാണ് പ്രൊഫ. ബിജോയ് നന്ദൻ ഉത്തരധ്രുവത്തിലെത്തിയത്.


ഈ പര്യവേഷണത്തിലേക്ക് വിഷയവിദഗ്‌ധനായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനും ബിജോയ് നന്ദനാണ്. റഷ്യയിലെ മുർമാൻസ്കിൽനിന്ന് ആണവശക്തിയിൽ പ്രവർത്തിക്കുന്ന ഐസ്ബ്രേക്കറിൽ സഞ്ചരിച്ചാണ് സംഘം ഉത്തരധ്രുവത്തിലെത്തിയത്.

അന്താരാഷ്ട്ര വിദഗ്ധനെന്നനിലയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞർ, ആർട്ടിക് ഗവേഷകർ, ശാസ്ത്ര ആശയവിനിമയ വിദഗ്ധർ, അധ്യാപകർ തുടങ്ങിയവരോടൊപ്പം പ്രൊഫ. ബിജോയ് നന്ദൻ പര്യവേഷണത്തിന്റെ ശാസ്ത്ര-വിദ്യാഭ്യാസ പരിപാടികളിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home