Deshabhimani

പൂടംകല്ല് താലൂക്കാശുപത്രി

അടച്ചുപൂട്ടിയ എക്സ്-റേ യൂണിറ്റ് എന്ന് തുറക്കും

അടച്ചുപൂട്ടിയ താലൂക്കാശുപത്രി എക്സറേ യൂണിറ്റ് കെട്ടിടം

അടച്ചുപൂട്ടിയ താലൂക്കാശുപത്രി എക്സറേ യൂണിറ്റ് കെട്ടിടം

വെബ് ഡെസ്ക്

Published on Nov 13, 2026, 02:00 AM | 1 min read

രാജപുരം

നാലുമാസമായി അടഞ്ഞുകിടക്കുന്ന പൂടംകല്ല് താലൂക്കാശുപത്രിയിലെ എക്സ്-റേ യൂണിറ്റ് പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടി കൈക്കൊള്ളാതെ സർക്കാരും ആരോഗ്യവകുപ്പും. ഇത്ര പരാജയമോ സർക്കാർ എന്നതാണിപ്പോൾ ജനം ചോദിക്കുന്നത്‌. എക്സ്-റേ യൂണിറ്റ് അടച്ചുപൂട്ടിയ സംഭവത്തിൽ പ്രതിഷേധം ശക്തമായപ്പോൾ ഒരാഴ്ചക്കകം തുറക്കുമെന്നായിരുന്നു ആരോഗ്യവകുപ്പ് അധികൃതരുടെ ഉറപ്പ്‌. എക്സ്-റേ യൂണിറ്റ് മെഷീൻ തകരാറിലെന്ന ന്യായംപറഞ്ഞാണ്‌ യൂണിറ്റുതന്നെ അടച്ചുപൂട്ടിയത്. സംഭവംനടന്ന്‌ നാലുമാസം കഴിഞ്ഞിട്ടും പുതിയത് വാങ്ങുന്നതിനോ ബദൽ സംവിധാനം ഏർപ്പെടുത്തുന്നതിനോ ആരോഗ്യവകുപ്പിന് കഴിയാത്തത് തികഞ്ഞ പരാജയമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നിത്യവും വാഹനാപകടത്തിൽപ്പെട്ടവരും മറ്റുമായി നിരവധി പേരാണ് എക്സ്-റേ യൂണിറ്റിൽ എത്തുന്നത്. എല്ലിന്റെ സ്പെഷ്യലിസ്റ്റ് ഡോക്ടർ ആശുപത്രി ഇല്ലെങ്കിലും കൈകാലുകൾക്ക് ഉണ്ടാകുന്ന ചെറിയ പൊട്ടലുകളും ചതവുകളും അറിയുന്നതിന് എക്സറേ യൂണിറ്റ് ഏറെ ഉപകരിച്ചിരുന്നു. ഇവിടെയുണ്ടായിരുന്ന- ടെക്നീഷ്യനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയിട്ടും നാലുമാസം കഴിഞ്ഞു. പുതിയ എക്സറേ മെഷീനുകൾ വാങ്ങണമെന്ന ആവശ്യവും ശക്തമാണ്. ഇതിനായി സന്നദ്ധമായ ബ്ലോക്ക് പഞ്ചായത്തിന്‌ സർക്കാർ ഫണ്ട് വെട്ടിക്കുറച്ച നടപടി തിരിച്ചടിയായി. എസ്റ്റിമേറ്റ് തയ്യാറാക്കി ആരോഗ്യവകുപ്പിന്റെകൂടി ഫണ്ട് ലഭ്യമാകുന്ന മുറയ്‌ക്ക് പുതിയ- മെഷൻ വാങ്ങാൻകഴിയുമെന്നാണ് ബ്ലോക്ക് പഞ്ചായത്ത്‌ അറിയിച്ചത്‌. പെരിയയിൽനിന്ന്‌ പഴയ എക്സറേ യൂണിറ്റ് മെഷീനുകൾ താൽക്കാലികമായി കൊണ്ടുവരുമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പും പാഴ്‌വാക്കായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home