സിഐടിയു ജില്ലാ വാഹന പ്രചാരണ ജാഥ സമാപിച്ചു

ഒക്യുപൈ ഡൽഹി പാർലമെന്റ് മാർച്ചിന്റെ പ്രചരണാർഥമുള്ള സിഐടിയു ജില്ലാ വാഹന ജാഥയ്‌ക്ക് നീലേശ്വരത്ത് നൽകിയ സ്വീകരണത്തിൽ ജാഥാ മാനേജർ ഡോ. വി പി പി മുസ്തഫ സംസാരിക്കുന്നു
കാസർകോട്
ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ഒക്യുപൈ ഡൽഹി പാർലമെന്റ് മാർച്ചിന്റെ പ്രചരണാർഥം സിഐടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തിലുള്ള വാഹന ജാഥ സമാപിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി മണിമോഹൻ ലീഡറും ജില്ലാ പ്രസിഡന്റ് ഡോ. വി പി പി മുസ്തഫ മാനേജറുമായ ജാഥയ്‌ക്ക് വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണം ലഭിച്ചു. വ്യാഴാഴ്‌ച രാവിലെ കോളിച്ചാലിൽനിന്ന് പര്യടനം തുടങ്ങി. ഒടയംചാൽ, ഭീമനടി, ചാളക്കടവ്, നീലേശ്വരം, ചീമേനി, പടന്ന, തൃക്കരിപ്പൂർ ടൗൺ എന്നിവിടങ്ങളിലെ സ്വീകരണ ശേഷം കാലിക്കടവിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ലീഡർ പി മണിമോഹൻ, മാനേജർ ഡോ. വി പി പി മുസ്തഫ, കെ വി ജനാർദനൻ, പി കമലാക്ഷൻ, ടി നാരായണൻ, എം രമ്യ പായം, പി ബാലകൃഷ്ണൻ, രശ്‌മി നാരായണൻ എന്നിവർ സംസാരിച്ചു. കാലിക്കടവിൽ സമാപന സമ്മേളനത്തിൽ കെ പ്രഭാകരൻ അധ്യക്ഷനായി. വി പി രാജീവൻ സ്വാഗതംപറഞ്ഞു. ലേബർ കോഡുകൾ പിൻവലിക്കുക, മിനിമംകൂലി 42000 രൂപയാക്കുക, സർക്കാർ സ്ഥാപനത്തിലെ മുഴുവൻ ഒഴിവുകളും നികത്തുക, കരാർ -താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, പ്രകൃതി ചൂഷണം അവസാനിപ്പിക്കുക, ഇന്ധനവില വർധന പിൻവലിക്കുക, പൊതുമേഖല സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പാർലമെന്റ് മാർച്ച്.









0 comments