ഇൗ ക്രൂരതയ്‌ക്ക് അറുതി വരുത്താനാവില്ലേ..?

അന്പലത്തറ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്നുവയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നാംമൈലില്‍ പച്ചക്കറി കട നടത്തുന്ന അന്പലത്തറ നായിക്കുട്ടിപ്പാറയിലെ മുനീറിന്റെ മകള്‍ മയിഷ മറിയത്തെ (മൂന്ന്) യാണ് തെരുവ് നായ കടിച്ചുപറിച്ചത്. ഇന്നലെ ഉച്ചയോടെ വീട്ടുമുറ്റത്ത് നിൽക്കുന്പോഴാണ് കുട്ടിയെ നായ ആക്രമിച്ചത്. കരച്ചില്‍കേട്ട് വീട്ടുകാരെത്തി നായയെ ഓടിക്കുകയായിരുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്ത് കടിയേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകള്‍ ഗുരുതരമായതിനാല്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.









0 comments