Deshabhimani

ബേവൂരിയിൽ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം 17ന്‌ തുടങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2026, 03:00 AM | 2 min read

കാസർകോട്‌ ഉദുമ ബേവൂരി സൗഹൃദ വായനശാല ആൻഡ്‌ ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ഏഴാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം 17 മുതൽ 23 വരെ ബേവൂരി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. നാടക മത്സരത്തിന്റെ ഒരുക്കം പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദിവസവും വൈകീട്ട് കലാ സാംസ്കാരിക പരിപാടികളുണ്ടാവും. 17 ന് വൈകിട്ട് അഞ്ചിന്‌ എച്ച് കറുവന്റെ വസതിയിൽ നിന്നുള്ള നാടക ജ്യോതി പ്രയാണം ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി ദിലിപ് കുമാർ ഉദ്ഘാടനംചെയ്യും. നാടക മത്സരം വൈകിട്ട്‌ ആറിന്‌ നാടക്‌ സംസ്ഥാന സെക്രട്ടറി ജെ ശൈലജ ഉദ്ഘാടനംചെയ്യും. രാത്രി 7.30 ന് തിരുവനന്തപുരം സൗപർണികയുടെ പടയോട്ടം നാടകം. ​18ന് വൈകിട്ട് അഞ്ചിന്‌ സർഗത്മകതയുടെ അരങ്ങോർമ. വി ശശി അനുസ്‌മരണം പി വി കെ പനയാൽ. നാടക പ്രവർത്തകരുടെ സംഗമം. 7.30ന് തിരുവനന്തപുരം ശ്രീനന്ദനയുടെ ഇരുവർ നാടകം. ​19ന് വൈകിട്ട് എസ് ജാനകി അനുസ്മരണം ‘മഞ്ഞണിക്കൊമ്പിൽ’. 7.30 ന് കോഴിക്കോട് രംഗഭാഷയുടെ നാടകം ഒരുക്കം. ​20ന് -ജന്തർ മന്ദിർ പ്രതിഷേധം. പ്രതിഷേധ ജ്വാല, പ്രതിരോധത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ ഡോ. വി പി പി മുസ്തഫ പ്രഭാഷണം നടത്തും. 7.30 ന് ചങ്ങനാശേരിയുടെ നാടകം തിര. ​21 - പെൺകൂട്ടായ്മ ‘പെൺമ’ ഇ പത്മാവതി ഉദ്ഘാടനംചെയ്യും. 7.30ന് പത്തനാപുരം ഗാന്ധി ഭവൻ തിയറ്റർ ഇന്ത്യയുടെ നാടകം കൂട്. 22 -നാടക ഗാന മത്സരം ‘മാരിവില്ലിൻ തേൻ മലരെ’ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനംചെയ്യും. 22ന് കടയ്‌ക്കാവൂർ എസ്‌ എസ്‌ നടനസഭയുടെ ഈശ്വരന്റെ തിരക്കഥ നാടകം. 23 ന് വൈകിട്ട് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാം ഉദ്ഘാടനം ചെയ്യും. സൗഹൃദ വായനശാല ആൻഡ്‌ ഗ്രന്ഥാലയം അവതരിപ്പിക്കുന്ന പട്ടേലരും കള്ളന്മാരും എന്ന അമേച്വർ നാടകവും അരങ്ങേറും. തുടർന്ന് കുമറ്ഫോക്ക് ബാൻഡ് കൊട്ടോട്ടി അവതരിപ്പിക്കുന്ന ‘ഉറവ്’ നാടൻ പാട്ട് അരങ്ങേറും. ​വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ വി കുഞ്ഞിരാമൻ, വർക്കിങ്‌ ചെയർമാൻ പി വി രാജേന്ദ്രൻ, ജനറൽ കൺവീനർ രചന അബ്ബാസ്, മീഡിയ കമ്മിറ്റി ചെയർമാൻ രാജേഷ് മാങ്ങാട്, കൺവീനർ കെ വിജയകുമാർ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ എച്ച് വേലായുധൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ അപ്പക്കുഞ്ഞി എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home