ad
Deshabhimani

സംസ്ഥാന മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പ്‌

സ്വർണത്തിളക്കത്തിൽ ദമ്പതികൾ

പി വി ബിജുവും ഭാര്യ ടി ശ്രുതിയും

പി വി ബിജുവും ഭാര്യ ടി ശ്രുതിയും

വെബ് ഡെസ്ക്

Published on Sep 28, 2026, 02:00 AM | 1 min read

കരിന്തളം

തലശ്ശേരിയിൽ കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന നാലാമത് സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കരിന്തളത്തെ ദമ്പതികൾക്ക് അഭിമാനനേട്ടം. കരിന്തളം സ്വദേശികളായ പി വി ബിജുവും ഭാര്യ ടി ശ്രുതിയും വിവിധ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ചാമ്പ്യൻഷിപ്പിൽ തിളങ്ങിയത്. ടി ശ്രുതി 3000 മീറ്റർ റേസ് വാക്കിൽ സ്വർണ മെഡൽ നേടിയപ്പോൾ, പി വി ബിജു 800 മീറ്ററിൽ സ്വർണ മെഡലും 10,000 മീറ്ററിൽ വെള്ളി മെഡലുംനേടി. കായികരംഗത്ത് നേരത്തെയും നിരവധി ദേശീയ, അന്തർദേശീയ മെഡലുകൾ സ്വന്തമാക്കിയിട്ടുള്ള ബിജുവും ശ്രുതിയും കേരളത്തിലെ മാസ്റ്റേഴ്സ് അത്‌ലറ്റിക്സിലെ ശ്രദ്ധേയ താരങ്ങളാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home