ad
Deshabhimani

ബസിനടിയിലേക്ക് സ്കൂട്ടർ തെറിച്ചു വീണു: യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

Accident

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jul 17, 2026, 06:33 AM | 1 min read

കാഞ്ഞങ്ങാട് : സ്വകാര്യ ബസിനടിയിലേക്ക് സ്കൂട്ടർ തെറിച്ചു വീണു. സ്കൂട്ടറിൽ ഉണ്ടായിരുന്ന യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മേൽപറമ്പ് സ്വദേശികളായ റിസ് വാൻ (19), നിഹാൽ (21) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് ടി ബി റോഡ് ജംഗ്ഷനിലാണ് അപകടം. പുതിയ കോട്ട ഭാഗത്തു നിന്ന് വരികയായിരുന്ന സ്കൂട്ടർ ഓട്ടോയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസ് പെട്ടെന്ന് ബ്രെക്കിട്ട് നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home