ചാമ്പ്യൻ കോച്ച്

അറ്റ്‌ലാന്റ
: ചാന്പ്യൻമാരുടെ എടുപ്പും നടപ്പുമാണ് അർജന്റീന ടീമിന്. തോൽക്കാൻ കൂട്ടാക്കാത്ത ശീലം. അപാരമായ മന:ക്കരുത്ത്. ഏത് പ്രതിസന്ധിയിലും ഗോളടിക്കാനുള്ള മികവ്. രാജ്യാന്തര ഫുട്ബോൾ വേദിയിൽ അജയ്യൻമാരായി മാറുകയാണ് അർജന്റീന. വൈകാരികമാണെന്ന് തോന്നുമെങ്കിലും കീഴടങ്ങാൻ തയ്യാറല്ല. ഇൗ മാറ്റങ്ങൾക്ക് പിന്നിലെ കേന്ദ്രം ലയണൽ സ്‌കലോണിയാണ്. അർജന്റീനയുടെ ചാന്പ്യൻ കോച്ച്.
നാലാമത്തെ ഫൈനലാണ് നാൽപ്പത്തെട്ടുകാരന് കീഴിൽ അർജന്റീനയ്‌ക്ക്. മൂന്നിലും കിരീടം. രണ്ട് കോപ അമേരിക്കയും ഒരു ലോകകപ്പും. ഇതിനിടയിൽ ഫൈനലിസിമ കിരീടവും നേടി. 103 മത്സരങ്ങളിൽ നയിച്ചു. അതിൽ 76 ജയം. 2018ലാണ് ചുമതലയേൽക്കുന്നത്.
ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ സ്‌കലോണിയുടെ തന്ത്രങ്ങൾ ചർച്ചയായി.
ഇംഗ്ലണ്ടിനെതിരെ പിന്നിൽപ്പോയിട്ടും അതിശക്തമായി അർജന്റീന തിരിച്ചുവന്നപ്പോൾ കോച്ചിന്റെ തന്ത്രങ്ങളാണ് നിർണായകമായത്. പ്രതിരോധ ചുമതലയുള്ള മൂന്നുപേരെ മാറ്റിയാണ് ആക്രമണത്തിലേക്ക് ആളെ വിട്ടത്. കളിയുടെ അവസാന 37 മിനിറ്റിൽ 88 ശതമാനമായിരുന്നു അർജന്റീനയുടെ പന്ത് നിയന്ത്രണം.
ലോകകപ്പിൽ ഏഴ് കളിയിൽ 19 ഗോളാണ് അടിച്ചുകൂട്ടിയത്. ലയണൽ മെസി ഉൾപ്പെടെ എട്ട് വ്യത്യസ്‌ത കളിക്കാർ ലക്ഷ്യം കണ്ടു. 80 മിനിറ്റിന് ശേഷം 10 ഗോളാണ് ടീം നേടിയത്. വികൃതിപ്പയ്യൻമാരായ റോഡ്രിഗോ ഡി പോളിനും ലിയാൻഡ്രോ പരദെസിനും കൃത്യമായ ചുമതലകൾ ഏൽപ്പിച്ചു. അർജന്റീനയ്‌ക്ക് ഏറ്റവും പാസ് നൽകിയ താരമാണ് പരദെസ്. ലൗതാരോ മാർട്ടിനെസിനെയും നിക്കോ ഗൊൺസാലസിനെയും പകരക്കാരുടെ വേഷത്തിൽ കൃത്യമായി ഉപയോഗിച്ചു. പ്രതിരോധത്തിൽനിന്ന് ആക്രമണത്തിലേക്ക് അതിവേഗം ഭാവപ്പകർച്ച നൽകാൻ സ്‌കലോണിക്ക് ഓരോ മത്സരത്തിലും കഴിയുന്നു.










0 comments