Deshabhimani

പ്രതിഷേധം ശക്തം

സുരക്ഷയില്ലാതെ വീണ്ടും 
സിപ്പ്‌ലൈൻ തുറക്കാൻ നീക്കം

സിപ്പ് ലൈൻ

സിപ്പ് ലൈൻ

avatar
സ്വന്തം ലേഖകൻ

Published on Sep 21, 2026, 01:30 AM | 1 min read

രാജപുരം

മതിയായ സുരക്ഷ ഉറപ്പാക്കാതെ റാണിപുരം സിപ്പ്‌ലൈൻ തുറക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. രണ്ടാഴ്ച മുമ്പാണ് ചാമുണ്ടിക്കുന്ന് സ്വദേശിയായ യുവാവ് സ്വിപ്‌ലൈനിൽനിന്ന്‌ വീണുമരിച്ചത്. സുരക്ഷാ പരിശോധനകൾ നടത്തി മാത്രമേ സിപ്‌ലൈൻ പ്രവർത്തിപ്പിക്കാൻ അനുമതി നൽകാവൂ എന്ന്‌ വ്യക്തമാക്കിയിരുന്നു. വിദഗ്ധ പരിശീലനം ലഭിച്ചവരെ നിയമിക്കുന്നതിനുപകരം പരിശീലനമില്ലാത്ത ആളുകളെയാണ് ഇവിടെ സിപ്‌ലൈൻ ഗൈഡുമാരായി ജോലിക്ക് നിയമിച്ചത്. ഇതാണ് ഒരാളുടെ മരണത്തിനിടയാക്കിയത്‌. ടെക്നീഷ്യൻ അപകടത്തിൽ മരിച്ചതിനെ തുടർന്ന് നിർത്തിവെച്ച സ്വിപ്പ്‌ലൈൻ പ്രവർത്തനം സുരക്ഷാ മാനദണ്ഡമില്ലാതെ പുനരാരംഭിക്കാൻ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്‌. സ്ഥാപന ഉടമ കഴിഞ്ഞദിവസം പനത്തടി പഞ്ചായത്ത് ഓഫീസിൽ എത്തി പ്രവർത്തനം തുടങ്ങുന്നതായി കാണിച്ച് കത്ത് നൽകിയിട്ടുണ്ട്. പ്രവർത്തനം ആരംഭിക്കണമെങ്കിൽ പുതുതായി പഞ്ചായത്തിന്റെ അനുമതി വേണമെന്ന്‌ പഞ്ചായത്ത്‌ തീരുമാനിച്ചതാണ്‌. പുതിയ അപേക്ഷ നൽകി, ആവശ്യമായ രേഖകൾവച്ച്‌ സുരക്ഷ ഉൾപ്പെടെയുള്ള എല്ലാ പരിശോധനയും നടത്തിമാത്രം ലൈസൻസ് അനുവദിച്ചാൽ മതിയെന്നാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. ആദ്യ അപേക്ഷയിൽ അപാകം കണ്ടെത്തിയതിനെതുടർന്ന് ഉടമക്ക് പഞ്ചായത്ത് കത്ത് നൽകിയിരുന്നു. അത്‌ നിഷേധിച്ചാണ് അന്ന്‌ പ്രവർത്തനം തുടങ്ങിയത്‌. കേന്ദ്ര സർക്കാരിന്റെ എംഎസ്എംഇ (മിനിസ്ട്രി ഓഫ് മൈക്രോസ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ്) പ്രകാരമുള്ള അനുമതി ഉണ്ടെന്നതിന്റെ മറവിൽ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തനം നടത്തുകയായിരുന്നു. റാണിപുരം സെന്റ്‌ മേരീസ് ദേവാലയത്തിന്റെ ഉടമസ്ഥയിലുള്ള ഭൂമി 20 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് 3 സ്വകാര്യ സംരംഭകർചേർന്ന് കേരള അഡ്വഞ്ചർ ടൂറിസം സൊസൈറ്റി (കാറ്റ്സ്) പദ്ധതി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ഗ്ലാസ് ബ്രിഡ്ജ് മാത്രമാണ് പ്രവർത്തിച്ചത്‌. പിന്നീട് റോപ് റൈഡർ, ബർമ ബ്രിജ്, സിപ് ലൈൻ എന്നിവ തുടങ്ങുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home