Deshabhimani

വിദഗ്‌ധ സംഘം ഭൂവുടമകളുമായി അഭിമുഖം നടത്തി

നിർദിഷ്ട ഉദിനൂർ റെയിൽവേ മേൽപ്പാലത്തിനായി നടത്തിയ ഭൂ ഉടമകളുടെ യോഗം
വെബ് ഡെസ്ക്

Published on Oct 20, 2026, 03:00 AM | 1 min read

തൃക്കരിപ്പൂർ നിർദിഷ്ട ഉദിനൂർ റെയിൽവേ മേൽപ്പാലത്തിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്‌ സാമൂഹ്യ ആഘാത പഠനത്തിന്റെ ഭാഗമായി ഭൂ ഉടമകളിൽ നിന്നും അഭിപ്രായം ശേഖരിച്ചു. പാലം നിർമാണത്തിനായി ഭൂമി, വീടുകൾ എന്നിവ നഷ്ടപ്പെടുന്ന 32 കുടുംബങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. ഇരിട്ടി അങ്ങാടിക്കടവ് സോൺ ബോസ്കോ ആർട്സ് ആൻഡ്‌ സയൻസ് കോളേജ് അധികൃതർ ഭൂമിയും വീടും നഷ്ടപ്പെടുന്ന പ്രദേശങ്ങൾ സന്ദർശിച്ച്‌ അഭിപ്രായങ്ങൾ ആരാഞ്ഞു. ഹോസ്ദുർഗ് തഹസിൽദാർ എം സ്മിത, കിഫ്ബി ഉദ്യോഗസ്ഥരായ എം ഗോപാലകൃഷ്ണൻ, എം വി ഷാജു, ആർബിഡിസികെ സീനിയർ മാനേജർ കെ അനീഷ്, ഡെപ്യൂട്ടി തഹസിൽദാർ പി പത്മനാഭൻ, അഘാതപഠനം നടത്തിയ കെ സെബാസ്റ്റ്യൻ, വില്ലേജ് ഓഫീസർ കെ ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് പി സി സുബൈദ, വൈസ് പ്രസിഡന്റ് പി പി സുധാകരൻ, പി കൈരളി, ഇ വി ചിത്ര എന്നിവർ പങ്കെടുത്തു. കിഫ്ബി പദ്ധതിയിൽ ഉൾപ്പടുത്തി 34 കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. റോഡ്സ് ആൻഡ്‌ ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷനാണ് നിർമാണ ചുമതല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home