Deshabhimani

പിഎഫ് പെന്‍ഷനേഴ്സ് അസോ. സംസ്ഥാന സമ്മേളനം: സംഘാടക സമിതിയായി

നവംബര്‍ 28, 29 തീയതികളില്‍ കാഞ്ഞങ്ങാട്ട് നടക്കുന്ന പിഎഫ് പെന്‍ഷനേഴ്സ് അസോസിയേഷന്‍  സംസ്ഥാന സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം മുന്‍ എംപി പി കരുണാകരന്‍ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 15, 2026, 03:00 AM | 1 min read

​കാഞ്ഞങ്ങാട് നവംബര്‍ 28, 29 തീയതികളില്‍ കാഞ്ഞങ്ങാട്ട് നടക്കുന്ന പിഎഫ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്‌ സംഘാടകസമിതി രൂപീകരിച്ചു. മുന്‍ എം പി പി കരുണാകരന്‍ ഉദ്ഘാടനംചെയ്തു. കെ വി കുഞ്ഞന്പാടി അധ്യക്ഷനായി. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, കെ രാജ്മോഹന്‍, വി വി പ്രസന്നകുമാരി, കാറ്റാടി കുമാരന്‍, പി ദാമോദരന്‍, കെ വി വിശ്വനാഥന്‍, കെ വി രാഘവന്‍, മടത്തിനാട്ട് രാജന്‍, ഐ വി ശിവരാമന്‍, എം രാംദാസ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി മോഹനന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി പി നാരായണന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: വി വി രമേശന്‍ (ചെയര്‍മാന്‍), കെ രാജ്മോഹന്‍, പി ദാമോദരന്‍, ഐ വി ശിവരാമന്‍, ഡോ. എം പി പത്മനാഭന്‍, കെ പത്മനാഭന്‍, എം രാംദാസ്, മടത്തിനാട്ട് രാജന്‍, ഡി വി അന്പാടി, കാറ്റാടി കുമാരന്‍, കമലാക്ഷന്‍, കെ വി രാഘവന്‍ കെ നാരായണന്‍ (വൈസ് ചെയര്‍മാന്‍മാര്‍), എം രാമന്‍ (ജനറല്‍ കണ്‍വീനര്‍), വി വി പ്രസന്നകുമാരി, കാര്‍ത്യായനി, ഗീത, വി കെ ദാമോദരന്‍, പി ഭരതന്‍, വിശ്വനാഥന്‍, ടി കെ ദിവാകരന്‍, കെ എം ശങ്കരന്‍, കെ വി ഭാസ്കരന്‍ (കണ്‍വീനര്‍മാര്‍). ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനായി പി അപ്പുക്കുട്ടനെയും കണ്‍വീനറായി പി നാരായണനെയും തിരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home