Deshabhimani

മുച്ചിലോട്ട് പെരുങ്കളിയാട്ടം വൃക്ഷത്തൈ വിതരണംചെയ്‌തു

മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് നടന്ന 1017 വൃക്ഷത്തൈ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 
സാബു അബ്രഹാം നിർവഹിക്കുന്നു
വെബ് ഡെസ്ക്

Published on Nov 02, 2026, 03:00 AM | 1 min read

പാലക്കുന്ന് കരിപ്പോടി ശ്രീതിരുർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 17 വർഷങ്ങൾക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് 1017 വൃക്ഷത്തൈ വിതരണവും ജനറൽബോഡി യോഗവും നടന്നു. കേരളപിറവി ദിനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനംചെയ്തു. ആഘോഷകമ്മിറ്റി ചെയർമാൻ കോടോത്ത് വേണുഗോപാലൻ നമ്പ്യാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ടി വി രാധിക, പഞ്ചായത്ത് അംഗം അമ്മിണി, വി വി കൃഷ്ണൻ, അമ്പു ഞെക്ലി, കെ വി രഘുനാഥൻ, ശാന്ത സുകുമാരൻ എന്നിവർ സംസാരിച്ചു. വി വേണുഗോപാലൻ സ്വാഗതവും തമ്പാൻ ചേടിക്കുന്ന്‌ നന്ദിയും പറഞ്ഞു. 2027 ജനുവരി 22 മുതൽ 27 വരെയാണ് പെരുങ്കളിയാട്ടം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home